Latest NewsIndiaNews

‘നമ്മൾ പിന്തുടരേണ്ടത് അംബേദ്ക്കറുടെ ഭരണഘടന, മതത്തിന്‍റെ പേരിൽ രാജ്യത്തെ വിഭജിക്കരുത്,’ പൗരത്വ നിയമത്തെ തള്ളി ബിജെപി എംഎൽഎ 

ഭോപാല്‍ : രാജ്യവ്യാപകമായി പൗരത്വ നിയമ ഭേദഗതിക്കെതിരെ പ്രതിഷേധങ്ങള്‍ ഉയരുമ്പോൾ കേന്ദ്ര സര്‍ക്കാറിന്റെ പൗരത്വ നിയമ ഭേദഗതിക്കെതിരെ  ബിജെപി എംഎല്‍എ. മധ്യപ്രദേശിലെ മൈഹാര്‍ എം.എല്‍.എ നാരായണ ത്രിപാഠിയാണ് പൗരത്വ നിയമ ഭേദഗതിക്കെതിരെ പ്രതിഷേധം അറിയിച്ചുകൊണ്ട് രംഗത്തെത്തിയിരിക്കുന്നത്.

മതത്തിന്റെ പേരില്‍ രാജ്യത്തെ ഭിന്നിപ്പിക്കരുതെന്ന് നാരായണ ത്രിപാഠി പറഞ്ഞു. ‘ബാബാ സാഹിബ് അംബേദ്ക്കര്‍ നിർമിച്ച ഭരണഘടനയാണ് പിന്തുടരേണ്ടതും ബഹുമാനിക്കേണ്ടതും. അതിന് സാധിക്കില്ലെങ്കില്‍ അത് കീറിക്കളയണം. മതേതര ജനാധിപത്യ രാജ്യത്ത് മതത്തിന്റെ പേരില്‍ ഒരു വിഭജനവും ഉണ്ടാകില്ലെന്ന് വളരെ കൃത്യമായി ഭരണഘടനയില്‍ പറയുന്നുണ്ട്.  നിങ്ങള്‍ ഭരണഘടനയ്‌ക്കൊപ്പമാണോ അല്ലയോ എന്ന കാര്യമാണ് പ്രധാനമായും തെളിയിക്കേണ്ടത്.’- നാരായണ ത്രിപാഠി പറഞ്ഞു.

പൗരത്വ നിയമത്തെ എതിർക്കുന്നത് കൊണ്ട് താൻ ബിജെപി വിട്ട് കോൺഗ്രസിൽ ചേരുമെന്ന് അർത്ഥമില്ലെന്നും അദേഹം വ്യക്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button