Latest NewsNewsIndia

സൈന നെഹ്‌വാളിന്റെ കളികള്‍ ഇനി ബിജെപി കോര്‍ട്ടില്‍

ന്യൂഡല്‍ഹി:ബാഡ്മിന്റണ്‍ ചാമ്പ്യന്‍ സൈന നെഹ്‌വാള്‍ ബിജെപിയില്‍ ചേര്‍ന്നു. ഡല്‍ഹി നിയമസഭാ തെരഞ്ഞെടുപ്പ് കാലത്തതാണ് താരത്തിന്റെ രാഷ്ട്രീയ പ്രവേശനം.മൂത്ത സഹോദരിയും ബി.ജെ.പി അംഗത്വം നേടി. പാര്‍ട്ടി ദേശീയ സെക്രട്ടറി അരുണ്‍ സിങ്ങിന്റെ സാന്നിധ്യത്തിലാണ് അവര്‍ അംഗത്വം സ്വീകരിച്ചത്.

ബിജെപിയില്‍ ചേര്‍ന്നതില്‍ അഭിമാണന്നും രാജ്യത്തിന് വേണ്ടും രാവും പകലുമില്ലാതെ ജോലി ചെയ്യുന്ന നരേന്ദ്ര മോദിയെ പൊലയുള്ള നേതാവിനൊപ്പം ജോലി ചെയ്യാനാകുന്നത് തന്‍റെ ഭാഗ്യമാണെന്നും  സൈന അംഗത്വം സ്വീകരിച്ച ശേഷം മാധ്യമങ്ങളോട് പറഞ്ഞു. നരേന്ദ്ര മോദിയിൽ നിന്ന് പ്രചോദനമുൾക്കൊണ്ട് രാജ്യത്തിന് വേണ്ടി നല്ല കാര്യങ്ങൾ ചെയ്യാൻ കഴിയുമെന്നാണ് പ്രതീക്ഷയെന്നും സൈന കൂട്ടിച്ചേർത്തു.

ബാഡ്മിന്റണില്‍ ലോക ഒന്നാം നമ്പര്‍ താരമായിരുന്ന സൈന, 2012ല്‍ ഒളിമ്പിക് മെഡലും നേടിയിട്ടുണ്ട്. ഒളിമ്പിക് മെഡല്‍ നേടുന്ന ആദ്യ ബാഡ്മിന്റണ്‍ താരമായിരുന്നു സൈന നെഹ്‌വാള്‍, 2012ലായിരുന്നു ഇത്. ഹരിയാനയില്‍ ജനിച്ച സൈന നെഹ്‌വാള്‍ രാജ്യത്ത് വലിയ ആരാധവൃന്ദമുള്ള കായിക താരമാണ്. അര്‍ജുന അവാര്‍ഡും ഖേല്‍ രത്‌ന അവാര്‍ഡും നേടിയിട്ടുള്ള താരം നേരത്തെ തന്നെ മോദി അനുകൂല ട്വീറ്റുകള്‍ക്ക് പ്രസിദ്ധമാണ്.

shortlink

Post Your Comments


Back to top button