കണ്ണൂര്‍: രാജ്യത്ത് പൗരത്വ ഭേദഗതി ബില്ലും രജിസ്റ്ററും സംബന്ധിച്ചുള്ള ചര്‍ച്ചകള്‍ മുറുകിയിരിക്കെയാണ് സുരക്ഷിത സംസ്ഥാനം എന്നുകണ്ട് പലരും ഇതര സംസ്ഥാനക്കാര്‍ക്കൊപ്പം ജോലിയ്ക്കായും മറ്റും കേരളത്തിലേക്ക് വരുന്നെന്ന് റിപ്പോര്‍ട്ട്. കേരള കൗമുദിയാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. പൗരത്വ പട്ടികയില്‍ നിന്ന് പുറത്തായി ആശങ്കയിലായവര്‍ അസമില്‍ നിന്ന് നേരെ കേരളത്തിലേക്ക് വണ്ടികയറുന്നുവെന്ന് വിവരം.
വടക്കന്‍ ജില്ലകളിലടക്കം രഹസ്യാന്വേഷണ ഏജന്‍സികളാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തതെന്നും കേരളകൗമുദി വ്യക്തമാക്കുന്നു. മലബാറില്‍ കണ്ണൂര്‍, കോഴിക്കോട്, കാസര്‍കോട് ജില്ലകളില്‍ ഇത്തരക്കാര്‍ എത്തിയിട്ടുണ്ടെന്നാണ് രഹസ്യാന്വേഷണ വിഭാഗം നല്കിയിരിക്കുന്ന വിവരം.ഇതര സംസ്ഥാനക്കാരുടെ കേന്ദ്രമായ എറണാകുളത്തെ പെരുമ്ബാവൂര്‍ അടക്കമുള്ള പ്രദേശങ്ങളിലും ആസമിലെ കുടിയേറ്റക്കാര്‍ ഉള്‍പ്പെടെ എത്തിയിട്ടുണ്ടത്രേ. ഇവരെ ഇവിടേക്ക് എത്തിക്കാന്‍ ചില ഏജന്റുമാരും പ്രവര്‍ത്തിക്കുന്നതായി വിവരമുണ്ടെന്നും റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നു.
കേരളത്തില്‍ അന്യസംസ്ഥാന തൊഴിലാളികള്‍ നിരവധിയുള്ളതിനാല്‍ ഇവര്‍ക്കിടയിലേക്കാണ് പൗരത്വപട്ടികയില്‍ കയറാനാവാത്തവരുടെയും കടന്നുവരവ്. അതേസമയം, കേരളം പൗരത്വ ഭേദഗതി ബില്ലിനും പൗരത്വ രജിസ്റ്ററിനും എതിരെ സ്വീകരിക്കുന്ന നിലപാടുകളില്‍ പ്രതീക്ഷയര്‍പ്പിച്ചാണിതെന്നും പറയപ്പെടുന്നു.അസമില്‍ രണ്ടു ലക്ഷത്തിലധികം അനധികൃത കുടിയേറ്റക്കാരുണ്ടെന്ന് പൗരത്വപട്ടികയില്‍ കണ്ടെത്തിയിരുന്നു. ഇതില്‍ കൂടുതലും ബംഗ്ളാദേശില്‍ നിന്നും എത്തിയവരാണ്. അസമില്‍ സ്വന്തമായും വാടകയ്ക്കും താമസിക്കുന്ന ഇവരെ മാറ്റി പാര്‍പ്പിക്കാനായി ക്യാമ്പുകള്‍ ഒരുങ്ങുകയാണ്.
അസമിന്റെ തലസ്ഥാനമായ ഗുവാഹത്തിയില്‍ നിന്നും 134 കിലോമീറ്റര്‍ മാറിയാണ് പുതിയ ക്യാമ്പുകള്‍ നിര്‍മ്മിച്ചുകൊണ്ടിരിക്കുന്നത്. ഇത്തരം ഭയങ്ങളാണ് ഇവരെ പാലായനത്തിന് പ്രേരിപ്പിക്കുന്നതെന്നാണ് റിപ്പോര്‍ട്ട്.കേരളത്തില്‍ പൗരത്വ ഭേദഗതി നിയമത്തിന് അത്ര പ്രാധാന്യവുമില്ലെന്നുള്ളതും ഇവിടേക്ക് വരാന്‍ പ്രേരിപ്പിക്കുന്നുണ്ട്. പൗരത്വ ഭേദഗതി നിയമത്തിനെതിരെ രകേരളത്തില്‍ ശക്തമായ പ്രതിഷേധവും നടക്കുന്നത് കുടിയേറ്റക്കാര്‍ക്ക് ആത്മവിശ്വാസം വര്‍ധിപ്പിക്കുന്നുണ്ട്.
കുടിയേറ്റക്കാരെ പാര്‍പ്പിക്കാന്‍ കേരളത്തില്‍ ഒരു തടങ്കല്‍ പാളയവും പണിയില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ഉറപ്പ് നല്കിയിട്ടുണ്ട്. അസമില്‍ തങ്ങള്‍ക്കുനേരെ അതിക്രമങ്ങള്‍ ഉണ്ടാകുമോ എന്ന ഭയവും പലരുടെയും പലായനത്തിന് പിന്നിലുണ്ട്.
Post Your Comments