സേലം: അട്ടപ്പാടിയില്‍ പോലീസ് കൊലപ്പെടുത്തിയ മാവോയിസ്റ്റ് നേതാവ് മണിവാസകത്തിന്റെ സഹോദരിയും കുടുംബവും അറസ്റ്റിൽ. തമിഴ്നാട് പോലീസാണ് രാജ്യദ്രോഹക്കുറ്റം ചുമത്തി കുടുംബത്തെ അറസ്റ്റ് ചെയ്തത്. മണിവാസകത്തിന്റെ സഹോദരി ലക്ഷ്മി, ഭര്‍ത്താവ് ഷാലിവാഹനന്‍, മകന് സുധാകരന് എന്നിവരാണ് പിടിയിലായത്. മണിവാസകത്തിന്റെ ഭാര്യയും മറ്റൊരു സഹോദരിയും യുഎപിഎ കേസില്‍ ജയിലിലാണ്.
Post Your Comments