ന്യൂഡല്‍ഹി: ഡല്‍ഹി തിരഞ്ഞെടുപ്പ് ആസന്നമായിരിക്കെ മുഖ്യമന്ത്രി അരവിന്ദ് കേജരിവാളിനെതിരെ ആഞ്ഞടിച്ച് മുന്‍ ആംആദ്മി നേതാവും നിലവില്‍ ചാന്ദ്നിചൗക്കിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയുമായ അല്‍ക്ക ലാംബ.കേജരിവാളിന്റെ അഴിമതി വിരുദ്ധത കപടമാണെന്ന് അല്‍ക്ക പറഞ്ഞു. 2015ല്‍ കേജരിവാള്‍ അഴിമതിക്കാരനെന്നുവിളിച്ചയാള് ഇത്തവണ ആംആദ്മി ടിക്കറ്റില്‍ മത്സരിക്കുകയാണെന്ന് അല്‍ക്ക പരിഹസിച്ചു.
അല്‍ക്കയുടെ പഴയ എതിരാളിയും കോണ്‍ഗ്രസ് നേതാവുമായിരുന്ന പാര്ലാദ് സിംഗ് സംഗ്വിക്ക് സീറ്റ് നല്‍കിയത് ചൂണ്ടിക്കാട്ടിയായിരുന്നു ഈ വിമര്‍ശനം.അതേസമയം ഡല്‍ഹിയില്‍ നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കെ കഴിഞ്ഞ ദിവസം ആം ആദ്മി പാര്‍ട്ടിക്ക് അപ്രതീക്ഷിത തിരിച്ചടിയായി ആം ആദ്മി പാര്‍ട്ടി നേതാവും ഡല്‍ഹി സഫായ് കര്‍മ്മചാരി കമ്മീഷന്‍ അദ്ധ്യക്ഷനുമായ സന്ത് ലാല്‍ ചവാരിയ ബിജെപിയില്‍ ചേര്‍ന്നു.
വാത്മീകി മഹാപഞ്ചായത്ത് ജനറല്‍ സെക്രട്ടറിയായ ചവാരിയ ആം ആദ്മി പാര്‍ട്ടി നേതാവും മന്ത്രിയുമായ രാജേന്ദ്ര പാല്‍ ഗൗതമിനെതിരെ സീമാപുരി മണ്ഡലത്തില്‍ നിന്ന് ജനവിധി തേടും. ബിജെപി ദേശീയ വൈസ് പ്രസിഡന്റ് ശ്യാം ജാജുവിന്റെ സാന്നിദ്ധ്യത്തിലായിരുന്നു ചവാരിയ പാര്‍ട്ടിയില്‍ ചേര്‍ന്നത്.
Post Your Comments