Latest NewsNewsInternational

കേക്ക് തീറ്റ മത്സരത്തില്‍ പങ്കെടുത്ത വൃദ്ധ കേക്ക് തൊണ്ടയില്‍ കുടുങ്ങി മരിച്ചു

ഓസ്ട്രേലിയന്‍ ദിനാഘോഷത്തിന്റെ ഭാഗമായി നടത്തിയ കേക്ക് തീറ്റ മത്സരത്തില്‍ പങ്കെടുത്ത വൃദ്ധ കേക്ക് തൊണ്ടയില്‍ കുടുങ്ങി മരിച്ചു. ലാമിംഗ്ടണ്‍സ് ഇനത്തില്‍പെട്ട കേക്ക് തീറ്റ മത്സരത്തിലാണ് 60കാരിയായ വൃദ്ധപങ്കെടുത്തത്. ജനുവരി 26 ന് ഓസ്ട്രേലിയന്‍ ദിനമായി ആചരിക്കുന്നതിനോട് അനുബന്ധിച്ച് ക്വീന്‍സ്ലാന്‍ഡിലെ ഹാര്‍വീ ബേ ബീച്ചിലെ ദ ബീച്ച് ഹൗസ് ഹോട്ടല്‍ സംഘടിപ്പിച്ച ലാമിംഗ്ടണ്‍സ് കേക്ക് തീറ്റ മത്സരത്തിലാണ് വൃദ്ധ പങ്കെടുത്തത്. വൃദ്ധയുടെ പേര് അധികൃതര്‍ പുറത്തുവിട്ടിട്ടില്ല

മത്സരം തുടങ്ങിയപ്പോള്‍ തന്നെ ഒരു കഷ്ണം കേക്ക് എടുത്ത് വായിലേക്ക് കുത്തികയറ്റിയ വൃദ്ധയ്ക്ക് ബുദ്ധിമുട്ടുകള്‍ അനുഭവപ്പെട്ടിരുന്നു. പിന്നീട് ശ്വാസം എടുക്കാന്‍ ഇവര്‍ ബുദ്ധിമുട്ടുന്നത് കണ്ട് സംഘാടകര്‍ വെള്ളം നല്‍കി. എന്നാല്‍ അതുകൊണ്ടും രക്ഷയില്ലെന്ന് കണ്ടതോടെ അവര്‍ക്ക് കൃത്രിമ ശ്വാസവും നല്‍കി ആശുപത്രിയില്‍ എത്തിച്ചെങ്കിലും പിന്നീട് ഇവര്‍ മരണമടയുകയായിരുന്നു. ചോക്ലേറ്റും തേങ്ങയും കൊണ്ട് അലങ്കരിച്ച പരമ്പരാഗത സ്പോഞ്ച് കേക്കാണ് ലാമിംഗ്ടണ്‍സ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button