ഡോ. ഫസല്‍ ഗഫൂറിനെതിരെ വിമര്‍ശനവുമായി സംവിധായകന്‍ രാജസേനന്‍. അടുത്തകാലത്തായി ഫസല്‍ ഗഫൂറിന്റെ പ്രഖ്യാപനങ്ങള്‍ക്ക് തീവ്രവാദ രീതിയുണ്ടെന്ന് രാജസേനന്‍. അദ്ദേഹം അക്രമരാഷ്ട്രീയത്തിന്റെ വഴി ഉപേക്ഷിക്കണമെന്നും തന്റെ ഓര്‍മ്മയില്‍ അദ്ദേഹം ഇങ്ങനെയല്ലായിരുന്നുവെന്നും കുറച്ചുകൂടി മതസൗഹാര്‍ദപരമായി സംസാരിക്കുന്ന ആളായിരുന്നു എന്നും രാജസേനന്‍ പറഞ്ഞു.
നേരത്തെ ഫസല്‍ ഗഫൂര്‍ കോടതി വിധി പൗരത്വ ബില്ലിന് അനുകൂലമാണെങ്കില്‍ കുറച്ച് ആയുധങ്ങള്‍ കരുതിവച്ചിട്ടുണ്ടെന്നും അത് പ്രയോഗിക്കുമെന്നും പറഞ്ഞിരുന്നു. അതിനു മറുപടിയുമായാണ് രാജസേനന്‍ രംഗത്തെത്തിയത്. തനിക്കും മുസ്ലിം മതവിശ്വാസികളായ നിരവധി സുഹൃത്തുക്കള്‍ ഉണ്ടെന്നും അവരാരും ഇങ്ങനെ തീവ്രവാദപരമായി സംസാരിക്കാറില്ല. അവരൊക്കെ രാജ്യത്തിനു വേണ്ടി സംസാരിക്കുന്ന ദേശസ്‌നേഹികളാണെന്നും രാജസേനന്‍ പറഞ്ഞു.
പൗരത്വഭേദഗതി ബില്‍ രാജ്യത്തിന്റെ സുരക്ഷയ്ക്കുവേണ്ടിയുള്ളതാണ്. ഇന്ത്യയിലെ എല്ലാ മതവിഭാഗത്തില്‍പെട്ട ആളുകളെയും സുരക്ഷിതരാക്കി, ആജീവനാന്തം കൊണ്ടുപോകാനുള്ള ബില്‍. അങ്ങനെ പലതരം ബില്ലുകളും ഇനിയും പുറകെ വരാനുണ്ട്. ഓരോ ബില്ല് നടപ്പിലാക്കുമ്പോഴും ഇങ്ങനെ ആയുധമെടുക്കാന്‍ തുടങ്ങിയാല്‍ എന്താകും അവസ്ഥയെന്നും ഫസല്‍ ഗഫൂര്‍ ദയവു ചെയ്ത് അക്രമരാഷ്ട്രീയത്തിന്റെ വഴി ഉപേക്ഷിക്കണമെന്നും ഇതിനു പുറകില്‍ നിങ്ങളെ ഇറക്കിവിടുന്നത് ആരാണെന്നും അറിയാം. അങ്ങയുടെ പ്രസ്താവന പിന്‍വലിക്കുണമെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു.
Post Your Comments