ഫെങ്ങ്ഷുയി പ്രകാരം വീടിന്റെ തെക്കുപടിഞ്ഞാറ് മൂല ‘സ്‌നേഹത്തിന്റെ കോണ്‍’ എന്നാണ് പറയുന്നത്. കല്യാണപ്രായമായ കുട്ടികള്‍ക്ക് കല്യാണം നടക്കാതെ വരിക, അമ്മമാര്‍ക്ക് അസുഖം ബാധിക്കുക. ഒക്കെ ഈ ദിശയ്ക്ക് ക്രമഭംഗം ഉണ്ടായാല്‍ വരുന്ന കാര്യങ്ങളാണ്. ക്രിസ്റ്റലുകള്‍ വളരെ ശക്തിയുള്ള രീതിയില്‍ ഫെങ്ങ്ഷുയിയില്‍ ഉപയോഗിക്കുന്നു. തെക്കുപടിഞ്ഞാറ് ബെഡ്‌റൂമിലും ലിവിങ് റൂമിലും ക്രിസ്റ്റല്‍ വയ്ക്കുന്നത് വളരെ നല്ലതാണ്. ഇവിടെ ഉപയോഗിക്കുന്ന ക്രിസ്റ്റലിനൊപ്പം പ്രകാശമുള്ള ഒരു ലൈറ്റ് കൊടുക്കുകയാണെങ്കില്‍ ആ മുറി കൂടുതല്‍ ഊര്‍ദഭരിതമാക്കാം. ക്രിസ്റ്റല്‍ ഷാന്‍ഡ്‌ലെര്‍ വയ്ക്കാന്‍ ഏറ്റവും യോജ്യം ഈ മൂലയാണ്. പക്ഷേ ക്രിസ്റ്റല്‍ തന്നെ വേണമെന്നില്ല. ഇവിടെ ബാത്ത്‌റൂം വരാതെ സൂക്ഷിക്കണം. ബാത്ത്‌റൂം മാറ്റാന്‍ സാധിച്ചില്ലെങ്കില്‍ അത് തീര്‍ച്ചയായും ഉപയോഗിക്കാതിരിക്കുക. ഈശ്വരന്റെ ഇച്ഛ മറികടക്കാന്‍ പറ്റില്ല. പക്ഷേ, ഭഗവാനെല്ലാത്തിനും മുമ്പേ ഒരു ചെറിയ ‘ക്ലൂ’ തരാറുണ്ട് എന്നതാണ് വാസ്തവം.
ഏത് പ്രകാശമുള്ള ലൈറ്റും ദിവസേന മൂന്നു മണിക്കൂര്‍ പ്രകാശിപ്പിച്ചാല്‍ തുല്യഫലം ലഭിക്കും. ഇതു ബന്ധങ്ങള്‍ ഊഷ്മളമാക്കാന്‍ സഹായകരമാവും. ആവശ്യമില്ലാതെ ഒരുപാട് ലൈറ്റുകള്‍ കൊടുക്കരുത്. ഹാലജന്‍ ബള്‍ബുകളും സ്‌പോട്ട് ലൈറ്റും ഒന്നും നല്ല ഫെങ്ങ്ഷുയി നല്‍കുന്നവയല്ല.
കല്യാണം കഴിയാന്‍ ബുദ്ധിമുട്ട് അനുഭവിക്കുന്നവര്‍ക്ക് തെക്കു പടിഞ്ഞാറ് വൃത്തിയാക്കി മുകളില്‍ പറഞ്ഞ ക്രമീകരണം ചെയ്ത ശേഷം ഫലം പരിശോധിക്കാവുന്നതാണ്. ഒപ്പം ഭൂമി ഊര്‍ജം (Earth energy) അധികമുള്ള ഈ ദിക്കില്‍ അതിനെ പ്രതിനിധീകരിക്കുന്ന വലിയ ഉരുളന്‍ കല്ലുകള്‍ വയ്ക്കാം. ചൈനീസ് ഇണത്താറാവുകളെ ഇവിടെ വയ്ക്കുന്നത് ശുഭകരമാണ്. ഒപ്പം ആ വീട്ടിലെ ദമ്പതിമാരുടെ ചിത്രവും വയ്ക്കുക. ഇവ ചെയ്താല്‍ തീര്‍ച്ചയായിട്ടും വ്യത്യാസങ്ങള്‍ വരും
Post Your Comments