ആദ്യമായി ഉറങ്ങുവാനും ഉണരുവാനും ഒരു നിശ്ചിതസമയം ഉണ്ടായിരിക്കണം. നമ്മുടെ സൗകര്യത്തിന് തോന്നിയ സമയത്ത് ഉറങ്ങുകയും തോന്നിയ സമയത്ത് ഉണരുകയും ചെയ്യരുത്. ഇത് നല്ല ഉറക്കത്തിന് തടസം വരുത്തുന്ന ഒന്നാണ്.
ആറ് മുതല്‍ എട്ട് മണിക്കൂര്‍ നേരം വരെ ഉറങ്ങണം.
രാത്രിയില്‍ ശരിയായി ഉറങ്ങാന്‍ സാധിച്ചില്ലെങ്കില്‍ അവസരം കിട്ടുകയാണെങ്കില്‍ രാവിലെ അര, മുക്കാല്‍ മണിക്കൂര്‍ ഉറങ്ങുവാന്‍ ശ്രമിക്കുക. ഉറക്കക്ഷീണം മാറിക്കിട്ടും.
അത്താഴത്തിന് രണ്ടു മണിക്കൂര്‍ മുന്‍പെങ്കിലും ഭക്ഷണം കഴിക്കുവാന്‍ ശ്രദ്ധിക്കുക. ഭക്ഷണം കഴിച്ചയുടന്‍ ഉറങ്ങുന്നത് ദഹനത്തിന് നല്ലതല്ല. ലഘുഭക്ഷണമാണ് അത്താഴത്തിന് നല്ലത്. നല്ല ദഹനം ഉറക്കം സുഖമാകാന്‍ അത്യാവശ്യമാണ്. ഒന്നും കഴിക്കാതെയുമിരിക്കരുത്.
നല്ല ഉറക്കത്തിന് പറ്റിയ സാഹചര്യം സൃഷ്ടിക്കുക. ഉറങ്ങാന്‍ കിടക്കുമ്പോള്‍ മുറിയില്‍ ലൈററിടുന്നതും ടിവിയോ കമ്പ്യൂട്ടറോ നോക്കുന്നതും നല്ലതല്ല. വായിക്കുന്നതോ ഇഷ്ടമുള്ള പാട്ടു കേള്‍ക്കുന്നതോ ഉറക്കം വരാന്‍ സഹായിക്കും. ബഹളങ്ങളില്ലാത്ത അന്തരീക്ഷവും നല്ല ഉറക്കത്തിന് അത്യാവശ്യമാണ്.
ഉറങ്ങുന്നതിന് മുന്‍പ് കാപ്പി കുടിയ്ക്കുന്നത് നല്ലതല്ല. കാപ്പി ഉറക്കത്തെ അകറ്റും. പകരം ഇളം ചൂടുളള പാല് കുടിയ്ക്കുന്നത് വേഗം ഉറക്കം വരാന്‍ സഹായിക്കും. ഉറങ്ങുന്നതിന് തൊട്ടുമുന്‍പ് അധികം വെള്ളം കുടിയ്ക്കരുത്. മൂത്രശങ്കയും ഉറക്കത്തെ തടസപ്പെടുത്തും.
Post Your Comments