
കോയമ്പത്തൂർ: ഏഴാം ക്ലാസ് വിദ്യാര്‍ഥിനിയുടെ വയറ്റില്‍ നിന്ന് നീക്കം ചെയ്തത് അരക്കിലോ മുടിയും ഷാംപുവിന്‍റെ ഒഴിഞ്ഞ പാക്കറ്റുകളും. ഇടയ്ക്കിടെ വയറുവേദന ഉണ്ടാകുന്നതിനെ തുടര്‍ന്ന് ഏഴാം ക്ലാസ് വിദ്യാര്‍ഥിനിയായ പെണ്‍കുട്ടിയുമായി മാതാപിതാക്കള്‍ സ്വകാര്യ ആശുപത്രിയിൽ എത്തി. വയറില്‍ ബോള്‍ പോലെ എന്തോ ഒന്ന് ഉണ്ടെന്ന് സ്കാനിങ്ങിൽ കണ്ടെത്തിയതോടെ അത് നീക്കം ചെയ്യാൻ തീരുമാനിച്ചു. തുടർന്നാണ് മുടിയും ഷാംപൂ പാക്കറ്റുകളും കണ്ടെത്തുകയായിരുന്നു. സര്‍ജന്‍ ഗോകുല്‍ കൃപാശങ്കറും സംഘവുമാണ് വിജയകരമായി സര്‍ജറി പൂര്‍ത്തിയാക്കിയത്. അടുത്ത ബന്ധുക്കളുടെ മരണത്തെ തുടര്‍ന്ന് വിഷമത്തിലായതിനെ തുടർന്നാണ് പെൺകുട്ടി മുടിയും മറ്റും കഴിക്കാൻ ആരംഭിച്ചത്.
Post Your Comments