Latest NewsNewsIndia

കോൺഗ്രസ്സ് അയച്ച ഭരണഘടനയുടെ പകര്‍പ്പ് തിരിച്ചയച്ച് പ്രധാനമന്ത്രിയുടെ ഓഫീസ്

ന്യൂഡല്‍ഹി: റിപ്പബ്ലിക് ദിനത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് കോൺഗ്രസ് അയച്ച ഭരണഘടനയുടെ പകർപ്പ് തിരിച്ചയച്ച് പ്രധാനമന്ത്രിയുടെ ഓഫീസ്. പ്രധാനമന്ത്രിയുടെ ഓഫീസ് ഇത് സ്വീകരിച്ചില്ലെന്നും തിരിച്ചയച്ചെന്നും കോണ്‍ഗ്രസ് തന്നെയാണ് ട്വിറ്ററിലൂടെ അറിയിച്ചത്. പ്രിയപ്പെട്ട ഇന്ത്യക്കാരെ, ഞങ്ങള്‍ ശ്രമിച്ചു. പക്ഷേ മോദിജിക്ക് ഭരണഘടനയോട് താല്‍പ്പര്യമില്ല’ എന്ന കുറിപ്പിനൊപ്പം ഭരണഘടനയുടെ പകര്‍പ്പ് തിരിച്ചയച്ചതിന്‍റെ സ്ക്രീന്‍ഷോട്ടും കോണ്‍ഗ്രസ് ട്വീറ്റിനൊപ്പം നൽകിയിട്ടുണ്ട്. രാജ്യത്തെ വിഭജിക്കുന്നതിനിടയില്‍ സമയം കിട്ടുകയാണെങ്കില്‍ ഇതൊന്ന് വായിച്ചുനോക്കണം’ എന്ന് പറഞ്ഞായിരുന്നു കോണ്‍ഗ്രസ് ഭരണഘടനയുടെ പകർപ്പ് പ്രധാനമന്ത്രിക്ക് അയച്ചത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button