പത്മ പുരസ്‌കാരങ്ങളുടെ പ്രഖ്യാപനം കേട്ടപ്പോള്‍ രാജ്യം ഒരുമിച്ച് ആഘോഷിച്ചതിന്റെ കാരണങ്ങളിലൊന്ന് അതില്‍ ഹരകേള ഹജബ്ബ എന്നപേര് ഉള്‍പ്പെട്ടതുകൊണ്ടാണ്. ഓറഞ്ച് വില്‍പ്പനയിലൂടെ കിട്ടുന്ന പണം കൊണ്ട് പാവപ്പെട്ട കുട്ടികള്‍ക്ക് പഠിക്കാന്‍ സ്‌കൂള്‍ നടത്തുകയാണ് കര്‍ണാടകക്കാരനായ ഹജബ്ബ. 20 വര്‍ഷം മുന്‍പ് തുടങ്ങിയ ദൗത്യം ഇന്ന് ലോകത്തിന് തന്നെ മാതൃകയാണ്. ദക്ഷിണ കന്നഡയിലെ മംഗളൂരുവിനു സമീപമുള്ള ന്യൂപഡുപ്പു സ്വദേശിയാണ് ഹജബ്ബ.
തന്റെ നാട്ടില്‍ അക്ഷരാഭ്യാസമില്ലാത്ത കുഞ്ഞുങ്ങള്‍ക്ക് തന്റെ ഗതി വരരുതെന്ന തീരുമാനത്തില്‍ 1999ല്‍ അദ്ദേഹം സ്‌കൂള്‍ ആരംഭിച്ചു. ഓറഞ്ച് വില്‍പ്പനയില്‍ നിന്നുള്ള വരുമാനം കൊണ്ടായിരുന്നു ഇത്. സ്വന്തമായി നല്ലൊരു വീടുപോലും ഇല്ലാത്തയാളാണ് ഇദ്ദേഹം. വിദ്യാഭ്യാസമില്ലാത്തതിന്റെ ബുദ്ധിമുട്ട് ആവോളം അനുഭവിച്ചയാളാണ് ഇദ്ദേഹം. അതുകൊണ്ടു തന്നെ ഇനിയാര്‍ക്കും ഇത്തരമൊരു ഗതികേട് ഉണ്ടാവരുതെന്ന് ഹജബ്ബ തീരുമാനിച്ചു. ഈ തീരുമാനത്തിന്റെ കരുത്തുകൊണ്ട് ആദ്ദേഹം 1999ല്‍ ആദ്യം സ്വദേശത്തെ മോസ്‌കില്‍ അദ്ദേഹം സ്‌കൂള്‍ ആരംഭിച്ചു.
ഓറഞ്ച് വില്‍പനയില്‍ നിന്നു കിട്ടുന്ന ചെറിയ വരുമാനം കൊണ്ടായിരുന്നു ഇത്. പതിയെ പതിയെ സ്‌കൂളിലെ കുട്ടികളുടെ എണ്ണത്തില്‍ വര്‍ധനയുണ്ടായി. തുടര്‍ന്ന് സ്‌കൂള്‍ ഒരു പുതിയ കെട്ടിടത്തിലേക്ക് മാറ്റുകയും ചെയ്തു.ഹജബ്ബയുടെ ജീവിത ചരിത്രം മംഗളൂരു സര്‍വകലാശാലയുടെ ബിരുദാനന്തര ബിരുദ കോഴ്‌സിന്റെ സിലബസില്‍ ഉള്‍പ്പെടുത്തിയിരുന്നു. ഹജബ്ബ ജീവന ചരിത്ര എന്ന പേരില്‍ പുറത്തിറങ്ങിയിരിക്കുന്ന പുസ്തകത്തിന്റെ ഒരുഭാഗമാണ് സിലബസില്‍ ഉള്‍പ്പെടുത്തിയത്.
Post Your Comments