തിരുവനന്തപുരം: കെപിസിസി പുനസംഘടനാ ലിസ്റ്റിനെ ചൊല്ലിയുള്ള കോണ്‍ഗ്രസ് പാര്‍ട്ടിക്കുള്ളിലെ തര്‍ക്കം മുറുകുന്നു. മഹിളാ കോണ്‍ഗ്രസ് അധ്യക്ഷ ലതിക സുഭാഷിനെതിരെ രൂക്ഷ വിമര്‍ശനവുമായി കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍ രംഗത്തെത്തി. കോഴിക്കോട്ട് പാര്‍ട്ടി പരിപാടിക്കിടെ ലതിക സുഭാഷിനെ കഴിഞ്ഞ ദിവസം കണ്ടിരുന്നു. പുനസംഘടനാ പട്ടികയില്‍ വനിതാ പ്രാതിനിധ്യം പോരെന്ന് ലതിക സുഭാഷിനോട് അങ്ങോട്ട് പറഞ്ഞു. മണിക്കൂറുകള്‍ ഒരുമിച്ച് ഉണ്ടായിരുന്നിട്ടും അപ്പോഴൊന്നും ഒരു പരാതിയും പറയാതെ പിന്നീട് വാര്‍ത്താ സമ്മേളനം നടത്തിയെങ്കില്‍ അത് ഗൗരവത്തോടെയാണ് കാണുന്നത്. പരസ്യ പ്രതികരണം പാടില്ലെന്നും നടപടി ഉണ്ടാകുമെന്നും പാര്‍ട്ടി നിലപാട് എടുത്താല്‍ അത് എല്ലാവര്‍ക്കും ബാധകമാകുമെന്നും മുല്ലപ്പള്ളി വ്യക്തമാക്കി.
Post Your Comments