ചെന്നൈ: കശ്മീര്‍ മുന്‍ മുഖ്യമന്ത്രി ഒമര്‍ അബ്ദുള്ളയുടെ ഏറ്റവും പുതിയ ഫോട്ടോ കണ്ടപ്പോള്‍ അതിയായ വിഷമം തോന്നിയെന്ന് ഡിഎംകെ പ്രസിഡന്റ് എം.കെ.സ്റ്റാലിന്‍. ട്വിറ്ററിലൂടെയാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. ഒമര്‍ അബ്ദുള്ളയുടെ ഈ ചിത്രം കണ്ട് വളരെയധികം വിഷമിക്കുന്നു. വിചാരണയില്ലാതെ തടവിലാക്കപ്പെട്ട ഫാറൂഖ് അബ്ദുല്ല, മെഹബൂബ മുഫ്തി, മറ്റ് കശ്മീര്‍ നേതാക്കള്‍ എന്നിവരെക്കുറിച്ചും ആശങ്കയുണ്ടെന്നും അദ്ദേഹം പറയുകയുണ്ടായി. എല്ലാ രാഷ്ട്രീയ തടവുകാരെയും ഉടന്‍ വിട്ടയക്കണമെന്നും താഴ്വരയിലെ സ്ഥിതിഗതികള്‍ പുന:സ്ഥാപിക്കണമെന്നും സ്റ്റാലിന്‍ കൂട്ടിച്ചേർത്തു. പശ്ചിമബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജിയാണ് ട്വിറ്റര്‍ ഹാന്‍ഡിലിലൂടെ ഒമറിന്റെ ഫോട്ടോ ശനിയാഴ്ച പുറത്തുവിട്ടത്.
Deeply troubled to see this picture of @OmarAbdullah
Equally concerned about Farooq Abdullah, @MehboobaMufti & other Kashmiri leaders who are incarcerated without trial or due process.
Union Govt must immediately release all political prisoners and restore normalcy in Valley. pic.twitter.com/JaPBf2EFJJ
— M.K.Stalin (@mkstalin) January 27, 2020
Post Your Comments