ശരീരഭാരം കുറയ്ക്കാന്‍ കഷ്ടപ്പെടുന്നവരെ പോലെ തന്നെ ശരീരഭാരം കൂട്ടാന്‍ നോക്കുന്നവരുമുണ്ട്. ഭാരം കുറയ്ക്കാന്‍ കഷ്ടപ്പെടുന്ന പോലെ തന്നെയാണ് ഭാരം കൂട്ടാനും കുറച്ച് പ്രയാസമാണ്. ഓരോ വ്യക്തികളും വ്യത്യസ്തരാണ്, അതുപോലെ തന്നെയാണ് അവരുടെ ശരീരപ്രകൃതിയും. ശരീരഭാരം കൂട്ടാന്‍ ആഗ്രഹിക്കുന്നവര്‍ കലോറി കൂടിയ ഭക്ഷണം കഴിക്കാന്‍ ശ്രദ്ധിക്കണം. പഴവര്‍ഗങ്ങള്‍ കഴിച്ചാല്‍ ശരീരഭാരം പെട്ടെന്ന് കൂടും. അത്തരം ചിലത് നോക്കാം…
മാമ്പഴം ഇഷ്ടമല്ലാത്തവരായി ആരുമുണ്ടാകില്ല. മാമ്പഴം ആരോഗ്യത്തിന് ഏറെ ഫലപ്രദമായ ഒരു ഫലമാണ്. നമ്മുടെ പറമ്പില്‍നിന്നോ നാട്ടില്‍നിന്നോ ലഭിക്കുന്ന മാമ്പഴം കഴിക്കുന്നതാണ് നല്ലത്. അതാകുമ്പോള്‍, മരുന്നടിച്ചിട്ടുണ്ടെന്ന ഭയം വേണ്ട. നമ്മുടെ ശരീരത്തിന് ഏറ്റവും അനുയോജ്യമായ ഭക്ഷ്യവിഭവമാണ് മാമ്പഴം. മാമ്പഴത്തിന് ധാരാളം പോഷക ഗുണങ്ങളുണ്ട്. കോപ്പര്‍, വൈറ്റമിന്‍ ബി, എ, ഇ എന്നിവ മാങ്ങയില്‍ അടങ്ങിയിട്ടുണ്ട്. ഫ്രക്ടോസ് ധാരാളം അടങ്ങിയ മാങ്ങയില്‍ കലോറി വളരെ കൂടുതലാണ്. അതിനാല്‍ ശരീരഭാരം കൂട്ടാന്‍ മാങ്ങ കഴിക്കുന്നത് നല്ലതാണ്.
ശരീരത്തിനാവശ്യമായ പോഷകങ്ങള്‍, വൈറ്റമിന്‍-സി, വൈറ്റമിന്‍ ബി-6 എന്ന് തുടങ്ങി പല ആരോഗ്യപ്രശ്നങ്ങളെയും പരിഹരിക്കുന്ന ധാതുക്കള്‍, റൈബോഫ്ളേവിന്‍, ഫോളേറ്റ്, നിയാസിന്‍ എന്നിവ കൊണ്ട് സമ്പുഷ്ടമാണ് നേന്ത്രപ്പഴം. ധാരാളം ഫൈബര്‍ അടങ്ങിയിട്ടുള്ളതിനാല്‍ ഉദര സംബന്ധമായ പ്രശ്നങ്ങള്‍ക്കും നേന്ത്രപ്പഴം ഉത്തമം തന്നെ. നല്ല മസിലുകള്‍ ലഭിക്കാന്‍ പഴം കഴിക്കുന്നത് നല്ലതാണ്. സാധാരണ ഒരു പഴത്തില്‍ ഏകദേശം 119 കലോറി അടങ്ങിയിട്ടുണ്ട്.
ഭാരം കൂട്ടാന്‍ സഹായിക്കുന്നതാണ് ഉണക്കമുന്തിരി. ഫ്രുക്‌റ്റോസ് , ഗ്ലൂക്കോസ് എന്നിവ ഉണക്ക മുന്തിരിയില്‍ ധാരാളം അടങ്ങിയിട്ടുണ്ട് . ഊര്‍ജ്ജം വര്‍ദ്ധിപ്പിക്കുന്നതിന് ആവശ്യമായ ധാതുക്കള്‍ ഇതില്‍ അടങ്ങിയിട്ടുണ്ട് . കൊളെസ്‌ട്രോള്‍ കൂട്ടാതെ ഭാരം കൂട്ടാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ഉണക്ക മുന്തിരി കഴിക്കുന്നത് ഗുണം ചെയ്യും.
വൈറ്റമിന്‍ സി, എ, കെ, പൊട്ടാസ്യം, കാല്‍സ്യം എന്നിവ ധാരാളം അടങ്ങിയ ഒന്നാണ് അവോക്കാഡോ. ഒരു അവോക്കാഡോയില്‍ നിന്ന് കുറഞ്ഞത് 162 കലോറി എങ്കിലും ലഭിക്കും. ശരീരഭാരം കൂട്ടാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് അവോക്കാഡോ ധാരാളമായി കഴിക്കുന്നത് എന്തുകൊണ്ടും നല്ലതാണ്.
Post Your Comments