Latest NewsNews

ഇന്ത്യയില്‍ അനധികൃതമായി കുടിയേറിയ പാകിസ്താനി, ബംഗ്ലാദേശി മുസ്ലിങ്ങളെ പുറത്താക്കണമെന്ന് ശിവസേന മുഖപത്രം

മുംബൈ: ഇന്ത്യയില്‍ അനധികൃതമായി കുടിയേറിയ പാകിസ്താനി, ബംഗ്ലാദേശി മുസ്ലിങ്ങളെ പുറത്താക്കണമെന്ന് ശിവസേന മുഖപത്രം സാമ്ന. പുതിയ കാവിക്കൊടിയിലേക്ക് ചുവടുമാറിയ മഹാരാഷ്ട്ര നവനിര്‍മാണ്‍സേനയുടെ നടപടിയെയും ശിവസേന മുഖപത്രത്തില്‍ കുറ്റപ്പെടുത്തി.

അനധികൃത കുടിയേറ്റക്കാരുടെ വിഷയത്തില്‍ യാതൊരു സംശയവുമില്ല. ഇന്ത്യയിലേക്ക് കുടിയേറിയ പാകിസ്താന്‍, ബംഗ്ലാദേശ് മുസ്ലീങ്ങളെ പുറത്താക്കുകതന്നെ വേണമെന്ന് മുഖപത്രമായ സാമ്നയിലൂടെയാണ് ശിവസേന വ്യക്തമാക്കിയത്. പൗരത്വ നിയമ ഭേദഗതിയില്‍ നിലപാട് മാറ്റിയ മഹാരാഷ്ട്ര നവനിര്‍മാണ്‍ സേന നേതാവ് രാജ് താക്കറെയെയും ശിവസേന ശക്തമായി വിമര്‍ശിച്ചു. പൗരത്വ നിയമത്തെ അനുകൂലിക്കുമെന്നാണ് കഴിഞ്ഞ ദിവസം മഹാരാഷ്ട്ര നവനിര്‍മാണ്‍ സേന വ്യക്തമാക്കിയത്. അതേസമയം ഒരു മാസം മുമ്പ് അവര്‍ നിയമത്തിനെതിരേ നിന്നവരായിരുന്നുവെന്നും ശിവസേന മുഖപ്രസംഗത്തില്‍ കുറ്റപ്പെടുത്തി.

shortlink

Related Articles

Post Your Comments

Related Articles


Back to top button