കോഴിക്കോട്: കെപിസിസി പുനസംഘടനാ ലിസ്റ്റിനെ വിമര്‍ശിച്ച കെ മുരളീധരനെതിരെ കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍. അച്ചടക്കമില്ലാതെ ആര്‍ക്കും മുന്നോട്ട് പോകാന്‍ കഴിയില്ല. കെ മുരളീധരന് ഇപ്പോള്‍ മറുപടി പറയുന്നില്ലെന്ന് പറഞ്ഞ മുല്ലപ്പള്ളി ഒരിക്കല്‍ പാര്‍ട്ടി വിട്ട് പോയവരെയും സ്വീകരിച്ച പാരമ്പര്യമാണ് കോണ്‍ഗ്രസിന് ഉള്ളതെന്ന് ഓര്‍മ്മിപ്പിച്ചു. കാര്യങ്ങള്‍ പറയേണ്ട വേദിയിലാണ് പറയേണ്ടതെന്നും കെപിസിസി പ്രസിഡന്റ് കോഴിക്കോട്ട് പ്രതികരിച്ചു.
കെപിസിസി ഭാരവാഹിപ്പട്ടികപോലെയാണ് സ്ഥാനാര്‍ഥി പട്ടികയെങ്കില്‍ എല്‍ഡിഎഫിന് ഭരണത്തുടര്‍ച്ചയുണ്ടാകുമെന്ന് കെ. മുരളീധരന്‍ കഴിഞ്ഞ ദിവസം വിമര്‍ശിച്ചിരുന്നു. ബൂത്തിലിരിക്കേണ്ടവര്‍ പോലും കെപിസിസി ഭാരവാഹികളായി. ഇതോടെ ഇനി നാട്ടില്‍ പ്രവര്‍ത്തിക്കാന്‍ ആളുണ്ടാവില്ല. മുരളീധരന്‍ പറഞ്ഞു. ഭാരവാഹികളെ തിരഞ്ഞെടുക്കാനായി രാഷ്ട്രീയ കാര്യസമിതി തയാറാക്കിയ മാനദണ്ഡങ്ങള്‍ പാലിക്കാത്ത ചിലരും പട്ടികയിലുണ്ട്. താമര ചിഹ്നത്തില്‍ മത്സരിച്ചവരും ഭാരവാഹികളായെന്നും മുരളീധരന്‍ ആക്ഷേപിച്ചിരുന്നു. ഇതിനോടാണ് കെപിസിസി പ്രസിഡന്റിന്റെ പ്രതികരണം.
Post Your Comments