Jobs & VacanciesLatest NewsNews

മെഡിക്കൽ കോളേജിൽ താത്കാലിക നിയമനം : ഇന്റർവ്യൂ

തിരുവനന്തപുരം സർക്കാർ മെഡിക്കൽ കോളേജിൽ സ്റ്റേറ്റ് ബോർഡ് ഓഫ് മെഡിക്കൽ റിസർച്ച് പ്രോജക്ടുമായി ബന്ധപ്പെട്ട് ഓഫീസ് അസിസ്റ്റന്റ് കം ഡാറ്റാ എൻട്രി ഓപ്പറേറ്റർ തസ്തികയിൽ താത്കാലിക നിയമനം നടത്തുന്നു. വിദ്യാഭ്യാസ യോഗ്യത: പ്രീഡിഗ്രി/ +2, ഡാറ്റാ എൻട്രി ഓപ്പറേഷനിൽ പരിചയം വേണം. ഒഴിവ്: ഒന്ന്.

Also read : കൊച്ചിയിലെ ഫിഷറി സര്‍വ്വേ ഓഫ് ഇന്ത്യയില്‍ അവസരം

ഇന്റർവ്യൂ 30ന് രാവിലെ 11ന് നടക്കും. ഉദ്യോഗാർഥികൾ ജനനത്തീയതി, ജാതി, വിദ്യാഭ്യാസ യോഗ്യത, മുൻപരിചയം എന്നിവ തെളിയിക്കുന്ന അസ്സൽ രേഖകളും മേൽവിലാസം തെളിയിക്കുന്ന രേഖ (ഒറിജിനൽ) യുടെ ഒരു സെറ്റ് പകർപ്പ് (സ്വയം സാക്ഷ്യപ്പെടുത്തിയത്) സഹിതം തിരുവനന്തപുരം മെഡിക്കൽ കോളേജ് പ്രിൻസിപ്പാളിന്റെ ഓഫീസിൽ ഹാജരാകണം.

shortlink

Related Articles

Post Your Comments

Related Articles


Back to top button