ന്യൂഡല്‍ഹി : പൗരത്വ നിയമത്തിന്റെ പേരില്‍ രാജ്യത്ത് സംഘര്‍ഷം ഉണ്ടാക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടി ഉറപ്പാക്കണമെന്ന് ആവശ്യപ്പെട്ട് രാഷ്ട്രപതി രാം നാഥ് കോവിന്ദിന് കത്ത് നല്കി പ്രമുഖര്‍ .സെന്‍ട്രല്‍ അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണല്‍ ചെയര്‍മാനും സിക്കിം ഹൈക്കോടതി മുന്‍ ചീഫ് ജസ്റ്റിസുമായ പെര്മോഡ് കോഹ്ലിയുടെ നേതൃത്വത്തിലുള്ള പൗരന്മാരുടെ പ്രതിനിധി സംഘമാണ് രാഷ്ട്രപതിയ്ക്ക് കത്ത് നല്‍കിയത് .
പ്രതിരോധ വകുപ്പ് ഉദ്യോഗസ്ഥര്‍, സിവില്‍ സര്‍വീസുകാര്‍ എന്നിവരും സംഘത്തില്‍ ഉള്‍പ്പെടും .മുന്‍ രാജ്യസഭ സെക്രട്ടറി ജനറല്‍ യോഗേന്ദ്ര നരേന്, കേരള മുന്‍ ചീഫ് സെക്രട്ടറി സി.വി. ആനന്ദ് ബോസ്, മുന്‍ അംബാസഡര്‍ ജി എസ് അയ്യര്‍, മുന്‍ റോ ചീഫ് സഞ്ജീവ് ത്രിപാഠി, ഐടിബിപി മുന്‍ ഡിജിപി എസ്.കെ. കെയ്ന്‍, മുന്‍ ദില്ലി പോലീസ് കമ്മീഷണര്‍ ആര് എസ് ഗുപ്ത, മുന്‍ ആര്‍മി സ്റ്റാഫ് ഡെപ്യൂട്ടി ചീഫ് എന്‍ എസ് മാലിക്, ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കോസ്റ്റ് അക്കൗണ്ടന്റ്സ് ഓഫ് ഇന്ത്യയുടെ മുന്‍ പ്രസിഡന്റ് ചന്ദ്ര വാധ്വ, മുന്‍ എന്‍സിഡബ്ല്യു ചെയര്‍പേഴ്സണ്‍ ലളിത കുമാരമംഗലം തുടങ്ങി 56 പ്രതിരോധ ഉദ്യോഗസ്ഥര്‍ , 11 ജഡ്ജിമാര്‍ , അംബാസിഡര്‍മാര്‍ എന്നിവരാണ് കത്തില്‍ ഒപ്പ് വച്ചിട്ടുള്ളത്.
കൂടത്തായി കൂട്ടക്കൊലപാതക കേസിലെ മൂന്നാം കുറ്റപത്രം സമർപ്പിച്ചു
പൗരത്വ നിയമത്തിന്റെ പേരില്‍ രാജ്യത്ത് ഒരു കൂട്ടം അക്രമികള്‍ സംഘര്‍ഷം അഴിച്ചുവിടുകയാണ് . രാജ്യത്തെ വിഭജിക്കുകയും ഭരണഘടനയുടെ അന്തസത്ത തകര്‍ക്കുകയും ചെയ്യുന്നതാണിത് . പൊതു മുതല്‍ നശിപ്പിച്ച് പ്രതിഷേധിക്കാന്‍ തയ്യാറാകുന്നവര്‍ക്കെതിരെ കര്‍ശന നടപടി കേന്ദ്ര സര്‍ക്കാര്‍ എടുക്കണമെന്നും കത്തില്‍ ആവശ്യപ്പെടുന്നു .
Post Your Comments