Latest NewsNewsInternational

മാരക വൈറസ് : സത്യം മറച്ചുവെച്ച് ചൈന

ബീജിംഗ് : കൊറോണ എന്ന മാരക വൈറസിനെ കുറിച്ചുള്ള സത്യാവസ്ഥ മറ്റു ലോകരാഷ്ട്രങ്ങളില്‍ നിന്നും ചൈന മറച്ചുവെയ്ക്കുന്നു. കൊറോണാവൈറസ് ബാധയെ അന്താരാഷ്ട്ര അടിയന്തരാവസ്ഥയായി പ്രഖ്യാപിക്കാതിരിക്കാന്‍ തങ്ങളുടെ വന്‍ശക്തി പദവി ഉപയോഗിച്ച് ലോകാരോഗ്യ സംഘടനയില്‍ സമ്മര്‍ദം ചെലുത്തിയതായാണ് റിപ്പോര്‍ട്ട്. ലോകത്താകമാനം 1300ലേറെ പേരെ ബാധിച്ച വൈറസ് ബാധ ചൈനീസ് നഗരമായ വുഹാനില്‍ നിന്നാണ് ഉത്ഭവിച്ചത്. ഇവിടുത്തെ അനധികൃത കാട്ടുമാംസ വില്‍പ്പനയാണ് വൈറസിനെ മനുഷ്യരിലേക്ക് എത്തിച്ചതെന്നാണ് കരുതുന്നത്.

read also : കൊറോണ വൈറസ് പൊട്ടിപ്പുറപ്പെട്ടത് പാമ്പില്‍ നിന്ന് : വൈറസ് ലോകം മുഴുവനും വ്യാപിയ്ക്കുന്നു : രണ്ട് കോടിയോളം വരുന്ന ജനങ്ങള്‍ ഇവിടെ ആശങ്കയില്‍

ഇപ്പോഴും ആഗോള ആരോഗ്യ പ്രതിസന്ധിയുണ്ടെന്ന് പ്രഖ്യാപിക്കാന്‍ ലോകാരോഗ്യ സംഘടന തയ്യാറായിട്ടില്ല. അത്തരമൊരു തീരുമാനത്തിന് സമയമായിട്ടില്ലെന്നാണ് സംഘടന പറയുന്നത്. എന്നാല്‍ വൈറസ് തുടര്‍ന്നും പടര്‍ന്നുപിടിച്ചാല്‍ അടിയന്തരാവസ്ഥ പ്രഖ്യാപിക്കുമെന്നാണ് അധികൃതര്‍ അറിയിച്ചിരിക്കുന്നത്. ‘പകര്‍ച്ചവ്യാധിയെ ഗുരുതരമായി കാണുന്നില്ലെന്ന് അര്‍ത്ഥമില്ല. സത്യാവസ്ഥയിലും വലുതായി ഒന്നുമില്ല’, ലോകാരോഗ്യ സംഘടന ഡയറക്ടര്‍ ജനറല്‍ ടെഡ്രോസ് അധാനോം ഗെബ്രെയ്സസ് പ്രതികരിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button