KeralaLatest NewsNewsIndia

കളിയിക്കാവിള കൊലപാതകം: എ എസ് ഐയെ വെടിവെച്ചു കൊന്ന തോക്ക് കണ്ടെത്തി; തോക്ക് ഇറ്റാലിയന്‍ നിര്‍മ്മിതമെന്ന് പൊലീസ്

തിരുവനന്തപുരം: കളിയിക്കാവിളയിൽ എ എസ് ഐയെ വെടിവെച്ചു കൊന്ന തോക്ക് അന്വേഷണ സംഘം കണ്ടെത്തി. ഇറ്റാലിയന്‍ നിര്‍മ്മിത തോക്കാണ് ഭീകരവാദികൾ ഉപയോഗിച്ചതെന്ന് തമിഴ്‌നാട് ക്യൂ ബ്രാഞ്ച് വ്യക്തമാക്കി. സൈന്യത്തിന് വിതരണം ചെയ്യാറുള്ള പിസ്റ്റണ്‍ ആണ് എഎസ്‌ഐയെ കൊല്ലാന്‍ പ്രതികള്‍ ഉപയോഗിച്ചത്.

ഇറ്റലിയില്‍ നിര്‍മ്മിച്ചതാണ് പിസ്റ്റണ്‍ എന്ന് വ്യക്തമായിട്ടുണ്ട്. എഎസ്‌ഐയെ വെടിവെച്ച തോക്ക് കൊച്ചി കെഎസ്ആര്‍ടിസി ബസ് സാറ്റാന്റിലെ ഓടയില്‍ നിന്നാണ് തോക്ക് കണ്ടെത്തിയത്. എഎസ്‌ഐയെ വെടിവച്ച ശേഷം പ്രതികള്‍ കേരളത്തിലേക്ക് കടന്നിരുരുന്നു. പിന്നീട് കൊച്ചിയിലെത്തിയ രണ്ട് പേരും കര്‍ണാടകയിലേക്ക് കടന്നുവെന്നാണ് വിവരം.

കൊച്ചി കെഎസ്ആര്‍ടിസി ബസ് സ്റ്റാന്‍ഡിലെത്തി പോലിസ് തെളിവെടുപ്പ് നടത്തിയിരുന്നു. സൈന്യത്തിന് മാത്രം വിതരണം ചെയ്യാനുള്ള പിസ്റ്റണ്‍ എങ്ങനെ ഭീകര്‍ക്ക് ലഭിച്ചുവെന്ന് അന്വേഷിക്കുമെന്നും പോലിസ് പറഞ്ഞു. സംഭവത്തിൽ അല്‍ ഉമ്മ പ്രവര്‍ത്തകനുള്‍പ്പടെ കേസുമായി ബന്ധപ്പെട്ട് 18 പേരെ അറസ്റ്റ് ചെയ്തിരുന്നു.

കളിയാക്കവിള ചെക്ക്‌പോസ്റ്റില്‍ പോലിസുകാരനെ വെടിവച്ച് കൊന്ന കേസ് എന്‍ഐഎ ഏറ്റെടുക്കുന്നുവെന്ന റിപ്പോര്‍ട്ടുകള്‍ പുറത്ത് വന്നിരുന്നു നിലവില്‍ തമിഴ്‌നാട് ക്യൂ ബ്രാഞ്ചും, കേരള പോലിസും അന്വേഷിക്കുന്ന കേസാണ് എന്‍ഐഎ ഏറ്റെടുക്കുന്നത്. നടന്നത് തീവ്രവാദ ആക്രമണമെന്ന് സ്ഥിരീകരിച്ച പശ്ചത്തലത്തിലാണ് കേസ് എന്‍ഐഎ ഏറ്റെടുക്കുന്നത്.

ALSO READ: കളിയിക്കാവിളയില്‍ പൊലീസുകാരനെ വെടിവച്ചുകൊന്ന സംഭവത്തില്‍ മുഖ്യപ്രതികള്‍ക്കെതിരെ യുഎപിഎ

കളിയിക്കവിള ചെക്കപോസ്റ്റില്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന എഎസ്‌ഐ വിന്‍സെന്റിനെ വെടിവെച്ച കൊലപ്പെടുത്തിയ കേസില്‍ മുഖ്യപ്രതികള്‍ കര്‍ണാടകയില്‍ നിന്ന് പിടിയിലായിരുന്നു. എസ്‌ഐയെ വെടിവെച്ചു കൊന്ന തൗഫീക്ക്, ഷമീം എന്നിവരാണ് പിടിയിലായത്.

ഇവര്‍ക്ക് പുറമെ തമിഴ്‌നാട് സ്വദേശികളായ സെയ്ദ് ഇബ്രാഹിം, അബ്ബാസ് കന്യാകുമാരി സ്വദേശികളായ അബ്ദുള്‍ സമദ്, സയിദ് നവാസ്, ഖ്വാസ മൊയ്‌നുദീന്‍ എന്നിവരും പിടിയിലായിരുന്നു. കളിയാക്കവിളയിലെ കേരള തമിഴ്‌നാട് ചെക്ക്‌പോസ്റ്റ് എസ്.ഐയായ മാര്‍ത്താണ്ഡം സ്വദേശി വില്‍സനാണ് വെടിയേറ്റ് മരിച്ചത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button