ന്യൂ ഡൽഹി : തനിക്കെതിരെ പ്രസ്താവന നടത്തിയ നടൻ നസറുദ്ദീൻ ഷായ്ക്ക് മറുപടിയുമായി നടൻ അനുപം ഖേർ. നസറുദ്ദീൻ ഷായുടെ പ്രസ്താവനകളെ ആരും ഗൗരവമായി എടുക്കാറില്ലെന്ന് ട്വിറ്ററിൽ പോസ്റ്റ് ചെയ്ത വീഡിയോയിലൂടെ അനുപം ഖേർ പറഞ്ഞു.
എന്നെക്കുറിച്ച് നിങ്ങൾ നൽകിയ അഭിമുഖം ഞാൻ കണ്ടു. പക്ഷേ നിങ്ങൾ പറഞ്ഞത് ഞാൻ ഗൗരവമായി എടുക്കുന്നില്ല. ദിലീപ് കുമാർ, അമിതാഭ് ബച്ചൻ, രാജേഷ് ഖന്ന, ഷാരൂഖ് ഖാൻ, വിരാട് കോഹ്‌ലി എന്നിവരെ വിമർശിക്കാൻ നിങ്ങൾക്ക് കഴിയുമെങ്കിൽ, ഞാൻ ഒരു മികച്ച കൂട്ടായ്മയിലാണെന്ന ഉറപ്പ് എനിക്കുണ്ട്. ഈ ആളുകളാരും നിങ്ങളുടെ പ്രസ്താവനകളെ ഗൗരവമായി എടുത്തിട്ടില്ല. ഞാൻ ഒരിക്കലും നിങ്ങളോട് മോശമായി സംസാരിക്കുകയോ പറയുകയോ ചെയ്യില്ല. ഇതൊന്നും നസറുദ്ദീൻ ഷാ അല്ല സംസാരിക്കുന്നത്. വർഷങ്ങളായി അദ്ദേഹം ഉപയോഗിച്ച വസ്തുക്കളാണെന്ന് തങ്ങൾക്കറിയാം. ശരിയും തെറ്റും നിർണയിക്കാനുള്ള അദ്ദേഹത്തിന്റെ കഴിവിനെ അവ മറച്ചിരിക്കുന്നുവെന്നു അനുപം ഖേർ പറയുന്നു.
जनाब नसीरुदिन शाह साब के लिए मेरा प्यार भरा पैग़ाम!!! वो मुझसे बड़े है। उम्र में भी और तजुर्बे में भी। मै हमेशा से उनकी कला की इज़्ज़त करता आया हूँ और करता रहूँगा। पर कभी कभी कुछ बातों का दो टूक जवाब देना बहुत ज़रूरी होता। ये है मेरा जवाब। ? pic.twitter.com/M4vb8RjGjj
— Anupam Kher (@AnupamPKher) January 22, 2020
എല്ലാ വിജയങ്ങളും ഉണ്ടായിരുന്നിട്ടും, നിങ്ങൾ ജീവിതം മുഴുവൻ നിരാശയോടെയാണ് ചെലവഴിച്ചതെന്ന് പറയാൻ ഇപ്പോൾ ആഗ്രഹിക്കുന്നു. എന്നെക്കുറിച്ച് മോശമായ കാര്യങ്ങൾ പറയുന്നത് ഒന്നു രണ്ട് ദിവസത്തേക്ക് നിങ്ങളുടെ നിങ്ങളെ വാർത്താ തലക്കെട്ടാക്കുമായിരിക്കുമെങ്കിൽ ഇത് നിങ്ങൾക്കുള്ള എന്റെ സമ്മാനമാണ്. തന്റെ രക്തത്തിലുള്ളത് ഹിന്ദുസ്ഥാൻ ആണെന്നും അനുപം ഖേർ മറുപടി നൽകി.
Also read : ബിജെപിയുടെ ലക്ഷ്യം ഹിന്ദു രാഷ്ട്രം സ്ഥാപിക്കുകയാണെന്ന് ശശി തരൂര്‍
പൗരത്വ ഭേദഗതി നിയമവുമായി ബന്ധപ്പെട്ട് ‘ദി വയർ.കോമിന് നൽകിയ അഭിമുഖത്തിലാണ് അനുപം ഖേറിനെതിരെ കോമാളിയെന്നും പാദസേവകനെന്നുമുള്ള പ്രസ്താവന നടത്തിയത്. പൗരത്വ ഭേദഗതി നിയമത്തെ അനുകൂലിച്ച് ട്വീറ്റിട്ടതിനെ തുടർന്നായിരുന്നു വിമർശനം
Post Your Comments