Latest NewsKeralaNews

‘ആകെ 80-85 ആളുകൾ, 20 ശതമാനം വനിതകൾ 30 ശതമാനം ചെറുപ്പക്കാർ ഇങ്ങനെ ഒരു കിണാശ്ശേരി സ്വപ്നം കാണാൻ കോൺഗ്രസ് പ്രവർത്തകർക്ക് അവകാശമുണ്ട്’ കെപിസിസി പുനഃസംഘടനയിൽ ഫേസ്ബുക്ക് പോസ്റ്റുമായി വിടി ബൽറാം

ജംബോ പട്ടികയെ കുറിച്ച് അങ്ങ് ഹൈക്കമാൻഡിൽ പൊരിഞ്ഞ ചർച്ച നടക്കുമ്പോൾ കോൺഗ്രസ് പ്രവർത്തകരുടെ സ്വപ്നത്തെ ക്കുറിച്ച് ഫേസ്ബുക്ക് പോസ്റ്റുമായി വിടി ബൽറാം എംഎൽഎ. നിർബ്ബന്ധമാണേൽ രണ്ടു വ‍ർക്കിംഗ് പ്രസിഡന്‍റുമാരാകാം എന്ന് പറയുന്ന പോസ്റ്റിൽ വനിതകൾക്കും യുവാക്കൾക്കും പ്രാതിനിധ്യം നൽകുന്ന പട്ടിക സ്വപ്നം കാണാനുള്ള അവകാശമെങ്കിലും കോൺഗ്രസ് പ്രവർത്തകർക്ക് ഉണ്ടെന്നും ബൽറാം കൂട്ടിച്ചേർക്കുന്നു.

പോസ്റ്റ് വായിക്കാം…

പ്രസിഡന്റ്
രണ്ട് വർക്കിംഗ് പ്രസിഡന്റുമാർ (നിർബ്ബന്ധമാണെങ്കിൽ)
4 വൈസ് പ്രസിഡന്റുമാർ
15 ജനറൽ സെക്രട്ടറിമാർ
20 സെക്രട്ടറിമാർ
ട്രഷറർ

അങ്ങനെ ആകെ 40-45 ഭാരവാഹികൾ

പുറമേ ഒരു 40 അംഗ എക്സിക്യൂട്ടീവ്

ആകെ 80-85 ആളുകൾ.

അതിൽ 20 ശതമാനമെങ്കിലും വനിതകൾ. 30 ശതമാനം ചെറുപ്പക്കാർ. വിവിധ പ്രാതിനിധ്യങ്ങൾ സാമാന്യ മര്യാദയനുസരിച്ച്.

ഇങ്ങനെ ഒരു കിണാശ്ശേരി സ്വപ്നം കാണാനെങ്കിലും അവകാശം ഓരോ കോൺഗ്രസ് പ്രവർത്തകർക്കുമുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button