![](/wp-content/uploads/2019/03/asaduddin-owaisi.jpg)
ഹൈദരാബാദ്: പൗരത്വ നിയമ ഭേദഗതി വിഷയത്തില്‍ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായെ ചർച്ചയ്ക്ക് വിളിച്ച് എ.ഐ.എം.ഐ.എം. നേതാവ് അസദുദ്ദീന്‍ ഒവൈസി. കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി, തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ് മമതാ ബാനര്‍ജി, സമാജ്‌വാദി പാര്‍ട്ടി നേതാവ് അഖിലേഷ് യാദവ് തുടങ്ങിയവരെ അമിത് ഷാ ചർച്ചയ്ക്ക് വെല്ലുവിളിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഒവൈസി രംഗത്തെത്തിയത്.
എന്തിന് അവരോട് ചര്‍ച്ച നടത്തണം? എന്നോട് ചര്‍ച്ച നടത്തൂ. നിങ്ങള്‍ എന്നോടാണ് ചര്‍ച്ച നടത്തേണ്ടത്. ഞാന്‍ ഇവിടുണ്ട്. ചര്‍ച്ച നടത്തേണ്ടത് താടിക്കാരനുമായാണെന്ന് തെലങ്കാനയിലെ കരിംനഗറില്‍ റാലിയില്‍ പങ്കെടുക്കവേ ഒവൈസി വ്യക്തമാക്കി. സി.എ.എ., എന്‍.പി.ആര്‍., എന്‍.ആര്‍.സി. എന്നിവയില്‍ ബി.ജെ.പിയുമായി ചര്‍ച്ച നടത്താന്‍ തനിക്ക് സാധിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Post Your Comments