തിരുവനന്തപുരം : നേപ്പാളില്‍ മരിച്ച പ്രവീണിനും ഭാര്യയ്ക്കും യാത്രകള്‍ ഹരം, പ്രവീണിന്റേയും കുടുംബത്തിന്റേയും മരണത്തിന്റെ ഞെട്ടലില്‍ ബന്ധുക്കളും നാട്ടുകാരും
കുടുംബവുമായി പലയിടങ്ങളിലേക്കും പ്രവീണ്‍ യാത്ര പോകുമായിരുന്നു. അത്തരമൊരു കുടംബയാത്രയാണ് ഇപ്പോള്‍ ദുരന്തത്തില്‍ കലാശിച്ചിരിക്കുന്നത്. ദുബായിയില്‍ എഞ്ചിനിയറായിരുന്നു പ്രവീണ്‍, കൊച്ചി അമൃത ഇന്‍സ്റ്റിറ്റ്യൂട്ടിലെ പഠനാവശ്യത്തിനായി കൊച്ചിയിലായിരുന്നു ഭാര്യ ശരണ്യ താമസിച്ചിരുന്നത് .
Read More : നേപ്പാളിലെ റിസോര്‍ട്ടില്‍ മരിച്ച മലയാളി കുടുംബങ്ങളെ തിരിച്ചറിഞ്ഞു : മരണത്തിനു പിന്നില്‍ ഗ്യാസ് ഹീറ്റര്‍
സുഹൃത്തുക്കളുടെ കൂടെയാണ് പ്രവീണും ഭാര്യയും മൂന്ന് കുട്ടികളും നേപ്പാളിലേക്ക് യാത്ര തിരിച്ചത്. കൊച്ചിയില്‍ നിന്നായിരുന്നു ഇവര്‍ യാത്ര പുറപ്പെട്ടത്. പ്രായമായ മാതാപിതാക്കളാണ് തിരുവനന്തപുരത്തെ വീട്ടിലുള്ളത് ഇവരെ ഇത് വരെ മരണ വിവരം അറിയിച്ചിട്ടില്ല. പ്രവീണിന്റെ അച്ഛന് ഹൃദ്രോഗി കൂടിയായതിനാല്‍ ഇക്കാര്യത്തില്‍ സാവകാശം മതി അറിയിക്കുന്നതെന്നാണ് സുഹൃത്തുക്കളുടെ തീരുമാനം.
പ്രവീണ്‍ കുമാര്‍ നായര്‍(39), ശരണ്യ(34), ടിബി രഞ്ജിത്ത് കുമാര്‍(39), ഇന്ദു രഞ്ജിത്ത്(35), ശ്രീഭദ്ര(ഒന്‍പത്), അഭിനബ് സൊരയ (ഒന്‍പത്), അബി നായര്‍(ഏഴ്), ബൈഷ്ണബ് രഞ്ജിത്ത്(രണ്ട്) എന്നിവരാണ് നേപ്പാളിലെ സ്വകാര്യ റിസോര്‍ട്ടില്‍ മരിച്ചത്. ഒരു മുറിയില്‍ രണ്ട് ഭാഗത്തായാണ് ഇവര്‍ താമസിച്ചത്. രാവിലെ ഒപ്പമുണ്ടായിരുന്നവര്‍ ഇവരെ വിളിച്ചിട്ടും പ്രതികരണമൊന്നും ഉണ്ടായിരുന്നില്ല. ഇതോടെയാണ് ഇവര്‍ ഹോട്ടല്‍ അധികൃതരെ ബന്ധപ്പെട്ടത്. മുറികള്‍ തുറന്ന് നോക്കിയപ്പോഴാണ് നാല് പേരും അബോധാവസ്ഥയിലാണെന്ന് കണ്ടത്.
ദമാനിലെ ഹോട്ടലില്‍ നിന്ന് ഹെലികോപ്റ്റര്‍ മാര്‍ഗമാണ് ഇവരെ എച്ച്എഎംഎസ് ആശുപത്രിയിലെത്തിച്ചത്. നാല് പേരെ 10.48 നും മറ്റുള്ളവരെ 11.30 നുമാണ് ആശുപത്രിയിലെത്തിച്ചത്. ആശുപതിയിലെത്തിക്കും മുന്‍പ് തന്നെ എട്ട് പേരും മരിച്ചിരുന്നതായി ആശുപത്രി പുറത്തുവിട്ട റിപ്പോര്‍ട്ടില്‍ പറയുന്നു. സംഭവത്തില്‍ അന്വേഷണം നടക്കുകയാണ്. മുറിക്കകത്തെ ഗ്യാസ് ഹീറ്റര്‍ ലീക്കാവാം മരണകാരണമെന്നാണ് സംശയം.
Post Your Comments