കൊൽക്കത്ത: ദേശീയ ജനസംഖ്യാ റജിസ്റ്റർ നടപ്പാക്കുന്നതിനെതിരെ വീണ്ടും വിമർശനവുമായി ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി. തീരുമാനമെടുക്കുന്നതിനു മുൻപ് അതിനെപ്പറ്റി പഠിക്കണമെന്നാണ് വടക്കുകിഴക്കൻ സംസ്ഥാനങ്ങൾക്കും പ്രതിപക്ഷ മുഖ്യമന്ത്രിമാർക്കും മമത ബാനർജി ഉപദേശം നൽകിയിരിക്കുന്നത്. തീരുമാനമെടുക്കുന്നതിനു മുമ്പ് നിയമത്തെക്കുറിച്ച് അറിയുക. എൻപിആർ ഒരു അപകടകരമായ കളിയാണ്. ഇത് എൻആർസിയുമായും സിഎഎയുമായും ബന്ധപ്പെട്ടിരിക്കുന്നുവെന്ന് അവർ വ്യക്തമാക്കി.
എൻപിആറിനെക്കുറിച്ച് എന്തെങ്കിലും തീരുമാനമെടുക്കുന്നതിന് മുമ്പ് പൗരത്വ ഭേദഗതി നിയമത്തിനെതിരെ പ്രമേയം പാസാക്കണമെന്ന് ത്രിപുര, അസം ഉൾപ്പെടെയുള്ള എല്ലാ വടക്കുകിഴക്കൻ സംസ്ഥാന സർക്കാരുകളോട് അഭ്യർത്ഥിക്കുന്നുവെന്നും മമത ബാനർജി കൂട്ടിച്ചേർത്തു.
Post Your Comments