സിഡ്നി: ഓസ്ട്രേലിയയില്‍ കാട്ടുതീയ്ക്ക് പിന്നാലെ ശക്തമായ കൊടുങ്കാറ്റും ചുഴലിക്കാറ്റും . ന്യൂ സൗത്ത് വെയില്‍സിലും വിക്ടോറിയയിലുമാണ് കനത്ത കൊടുംങ്കാറ്റും പേമാരിയുമുണ്ടായത്. പ്രദേശത്ത് കനത്ത മഴയ്ക്കു പിന്നാലെ ആലിപ്പഴം വന്‍തോതില്‍ വീഴുന്നതും വ്യാപക നാശനഷ്ടമുണ്ടാക്കി. മെല്‍ബണിലും കാന്‍ബറയിലും ആലിപ്പഴവീഴ്ചയില്‍ കാറുകളുടെയും വീടുകളുടെയും ചില്ലുകള്‍ തകര്‍ന്നു.
അപകടത്തില്‍ രണ്ടു പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റു. വൊള്ളപ്പൊക്കത്തെ തുടര്‍ന്ന് ക്യൂന്സ്ലന്ഡിലെ പ്രധാന പാതകളെല്ലാം ശനിയാഴ്ച മുതല്‍ അടച്ചിട്ടിരിക്കുകയാണ്. പലഭാഗത്തും വീടുകളും വിനോദസഞ്ചാര മേഖലകളും വെള്ളത്തിനടിയിലാണ്. അതേസമയം നോര്‍ത്ത് സൗത്ത് വെയില്‍സില്‍ 69 സ്ഥലങ്ങളില്‍ കഴിഞ്ഞ ദിവസവും തീ പടരുന്നുണ്ട്.
ശക്തമായ മഴ തീയണയ്ക്കാന്‍ സഹായിക്കുമെന്ന് കണക്കുകൂട്ടിയെങ്കിലും ചുഴലിക്കാറ്റും പേമാരിയും കനത്ത നാശം വിതയ്ക്കുന്നത് അധികൃതരെ പ്രതിസന്ധിയിലാക്കിയിട്ടുണ്ട്. കനത്ത ചൂടും ശക്തമായ കാറ്റും തുടരുന്നത് കാട്ടുതീ ഭീഷണി വര്‍ധിപ്പിക്കുന്നു.
Post Your Comments