ലഖ്‌നൗ: ആറുവയസുകാരിയെ ബലാത്സംഗം ചെയ്‌തു കൊലപ്പെടുത്തിയ കേസില്‍ നാലുമാസം കൊണ്ടു പ്രതിക്കു വധശിക്ഷ വാങ്ങിക്കൊടുത്ത ഉത്തര്‍പ്രദേശ് പോലീസിന് അഭിമാനനേട്ടം.കഴിഞ്ഞ സെപ്‌റ്റംബര്‍ 15-നാണ് കാണാതായ ആറുവയസുകാരിയുടെ മൃതദേഹം ഒരു വീട്ടില്‍നിന്നു കണ്ടെടുത്തത്. 24 മണിക്കൂറിനകം പ്രതിയെ പിടികൂടുകയും ആറുദിവസത്തിനകം പോക്‌സോ നിയമപ്രകാരം കുറ്റപത്രം സമര്‍പ്പിക്കുകയും ചെയ്‌തു.
കസ്റ്റഡിയിലിരിക്കെ പോലീസ് തൊപ്പിയണിഞ്ഞ് സിപിഎം പ്രവര്‍ത്തകന്റെ സെല്‍ഫി
കേസില്‍ ഡി.എന്‍.എ. തെളിവുകള്‍ ഉള്‍പ്പെടെ ശേഖരിച്ച് ശാസ്‌ത്രീയാന്വേഷണമാണു നടത്തിയത്. അന്വേഷണഘട്ടത്തിലും വിചാരണാഘട്ടത്തിലും സംസ്‌ഥാന പോലീസ് മേധാവിയുടെ നേരിട്ടുള്ള മേല്‍നോട്ടമുണ്ടായിരുന്നു. പ്രതിക്കെതിരേ ദേശീയ സുരക്ഷാനിയമവും ചുമത്തിയിരുന്നതായി ലഖ്‌നൗ പോലീസ് കമ്മിഷണര്‍ സുജീത് പാണ്ഡേ പറഞ്ഞു.അന്വേഷണസംഘത്തെ അഭിനന്ദിച്ച പോക്‌സോ കോടതി, വെള്ളിയാഴ്‌ചയാണു പ്രതിക്കു വധശിക്ഷയും പിഴയും വിധിച്ചത്.
Post Your Comments