ബാഴ്സലോണ പരിശീലക സ്ഥാനത്തേയ്ക്കു പരിഗണിക്കപ്പെട്ട ബാഴ്സയുടെ മുന്‍ സൂപ്പര്‍ താരം സാവി ഫെര്‍ണാണ്ടസ് പരിശീലക വേഷത്തിലും തിളങ്ങുകയാണ്. ഖത്തര്‍ ക്ലബ്ബായ അല്സദിന്റെ പരിശീലകനാണ് ഇപ്പോള്‍ സാവി. 2022 ലോകകപ്പിനൊരുങ്ങുന്ന ഖത്തറിന് ക്ലബ്ബ് മത്സരങ്ങള്‍ പോലും ആവേശത്തോടെയാണ് ഏറ്റെടുക്കുന്നത്. ഇപ്പോള്‍ ഇതാ ആ ആവേശം ഒന്നുകൂടെ വര്‍ധിപ്പിക്കാന്‍ പരിശീലക വേഷത്തില്‍ തന്റെ രണ്ടാം കിരീടമുയര്‍ത്തിയിരിക്കുകയാണ് സാവി.
ഖത്തര്‍ കപ്പ് ഫൈനലില്‍ അല്‍ ദുഹൈലിനെ എതിരില്ലാത്ത നാലു ഗോളുകള്‍ക്ക് പരാജയപ്പെടുത്തിയാണ് അദ്ദേഹം അല്സദിനൊപ്പം മുത്തമിട്ടിരിക്കുന്നത്. നേരത്തെ ഖത്തര്‍ സൂപ്പര്‍ കപ്പിലും അല്‍ ദുഹൈലിനെ പരാജയപ്പെടുത്തി സാവിയുടെ ടീം കപ്പുയര്‍ത്തിയിരുന്നു
നേരത്തെ ബാഴ്സലോണയുടെ പരിശീലകനാകാനുള്ള ക്ഷണം താരത്തിന് ലഭിച്ചിരുന്നു. എന്നാല്‍ അത് നിരസിച്ചാണ് സാവി ഇപ്പോള്‍ അല്‍ സദില്‍ തുടരുന്നത്. 2015 ലാണ് താരം അല്‍ സദില്‍ എത്തിയത്, 2022 ലോകകപ്പ് വരെ താരം ഖത്തറിലുണ്ടാകുമെന്നാണ് സൂചനകള്‍. ക്ലബ്ബിനൊപ്പം മൂന്നു കിരീടങ്ങള്‍ നേടിയ സാവി വിരമിച്ച ശേഷം അല്‍ സദിന്റെ പരിശീലക സ്ഥാനം ഏറ്റെടുക്കുകയായിരുന്നു.
Post Your Comments