Latest NewsNewsIndia

രാജ്യത്തെ ആദ്യത്തെ H9N2 വൈറസ് ബാധ സ്ഥിരീകരിച്ചു; കണ്ടെത്തിയത് പതിനേഴു മാസം പ്രായമായ ആണ്‍കുഞ്ഞില്‍

രാജ്യത്തെ ആദ്യത്തെ H9N2 വൈറസ് ബാധ മഹാരാഷ്ട്രയില്‍ സ്ഥിരീകരിച്ചു. പതിനേഴു മാസം പ്രായമായ ആണ്‍കുഞ്ഞിനാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. പക്ഷികളില്‍ വരുന്ന ഒരുതരം വൈറല്‍ പനിയാണിത്. ഏവിയന്‍ ഇന്‍ഫ്‌ളുവന്‍സ വൈറസാണ് പനിക്ക് കാരണമാകുന്നത്. പെട്ടെന്ന് പടരുന്നതിനാല്‍ പക്ഷികള്‍ കൂട്ടത്തോടെ ചാകും. Avian influenza അല്ലെങ്കില്‍ ബേര്‍ഡ് ഫ്‌ലൂവിനു കാരണമാകുന്ന വൈറസ് ആണ് H9N2. പക്ഷികളില്‍ നിന്നും മനുഷ്യനിലേക്ക് പടര്‍ന്നു പിടിക്കുന്ന ഈ രോഗം ചില രാജ്യങ്ങളില്‍ വലിയ വിപത്ത് ഉണ്ടാക്കിയിട്ടുണ്ട്. കടുത്ത പനി, ശ്വാസതടസ്സം, ചുമ, ആഹാരത്തോട് വിരക്തി എന്നിവയാണ് രോഗലക്ഷണങ്ങള്‍. മഹാരാഷ്ട്രയിലെ മേല്‍ഘട്ട് ഗ്രാമത്തില്‍ ഈ വൈറസിന്റെ സാനിധ്യം പൂനെ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജി കണ്ടെത്തിയിരുന്നു. 1998ല്‍ ഹോങ്കോങ്ങിലാണ് ആദ്യമായി H9N2 വൈറസ് ബാധ റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്.
എന്നാല്‍ കുട്ടി സുഖം പ്രാപിച്ചു എന്നാണു വിവരം. H9N2 വൈറസ് ആണ് കുട്ടിയെ ബാധിച്ചത് എന്ന് ലാബ് പരിശോധനയില്‍ ആണ് കണ്ടെത്തിയത്.

shortlink

Post Your Comments


Back to top button