![Sitting-MLA](/wp-content/uploads/2020/01/Sitting-MLA.jpg)
ന്യൂഡൽഹി: ഡല്‍ഹി തെരഞ്ഞെടുപ്പ് ആസന്നമായിരിക്കെ ആം ആദ്മി പാർട്ടിയുടെ ദ്വാരക എം.എൽ.എ ആദർശ് ശാസ്ത്രി കോണ്‍ഗ്രസില്‍ ചേര്‍ന്നു. ഡല്‍ഹി യൂണിറ്റ് ഓഫീസില്‍ സംസ്ഥാന പ്രസിഡന്റ് സുഭാഷ് ചോപ്ര, എഐസിസി ഇൻചാർജ് പിസി ചാക്കോ എന്നിവരുടെ സാന്നിധ്യത്തിലാണ് ശാസ്ത്രി പാര്‍ട്ടി അംഗത്വം സ്വീകരിച്ചത്.
ദ്വാരക നിയോജകമണ്ഡലത്തിൽ നിന്ന് വീണ്ടും മത്സരീഅന് ടിക്കറ്റ് നിഷേധിച്ചതിനെ തുടർന്നാണ് ശാസ്ത്രി ആം ആദ്മി പാർട്ടിയിൽ നിന്ന് പുറത്തുപോയത്. ഫെബ്രുവരി എട്ടിന് നടക്കുന്ന തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ അദ്ദേഹത്തെ കോണ്‍ഗ്രസ് ടിക്കറ്റില്‍ മത്സരിക്കാന്‍ ഇറക്കുമെന്ന് പ്രതീക്ഷിക്കുന്നു.
മുൻ പ്രധാനമന്ത്രി ലാൽ ബഹാദൂർ ശാസ്ത്രിയുടെ ചെറുമകനും ആം ആദ്മി പാർട്ടിയുടെ ദേശീയ വക്താവും വിദേശകാര്യ സെല്ലിന്റെ കോ-കൺവീനറുമായിരുന്നു ശാസ്ത്രി.
Post Your Comments