ബെംഗളൂരു : പൗരത്വ നിയമഭേദഗതിയിൽ രാഹുല്‍ ഗാന്ധിയുമായി സംവാദത്തിന് തയ്യാറെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. സ്ഥലവും തിയ്യതിയും രാഹുലിന് തീരുമാനിക്കാം. കേന്ദ്രമന്ത്രി പ്രഹ്ളാദ് ജോഷി രാഹുലിന് മറുപടി തരുമെന്ന് അമിത് ഷാ കർണാടകയിൽ പറഞ്ഞു. പൗരത്വ നിയമ ഭേദഗതിയെ എതിർക്കുന്നവർ ദളിത് വിരുദ്ധരാണ്.
Union Home Minister Amit Shah in Hubli: I want to ask those opposing Citizenship Amendment Act, what will you gain by going against dalits who have come from Pakistan, Bangladesh and Afghanistan? Those who are opposing CAA are anti-dalits. #Karnataka pic.twitter.com/Zvv9DoTAMA
— ANI (@ANI) January 18, 2020
രാജ്യദ്രോഹ മുദ്രാവാക്യങ്ങളാണ് ജെഎൻയുവിൽ മുഴങ്ങിയത്. ഇന്ത്യയിൽ എവിടെയും ഈ മുദ്രാവാക്യങ്ങൾ ഉയരാൻ അനുവദിക്കില്ല. പാകിസ്ഥാനിൽ 30% ഉണ്ടായിരുന്ന ന്യൂനപക്ഷങ്ങൾ ഇപ്പോള്‍ 3% ആയി ചുരുങ്ങിയെന്നും ന്യൂനപക്ഷങ്ങളെ പാകിസ്ഥാന്‍ കൊന്നൊടുക്കിയതായും അമിത് ഷാ വ്യകത്മാക്കി.
പൗരത്വ നിയമത്തിലെ പത്ത് വരികള്‍ രാഹുല്‍ ഗാന്ധിക്ക് പറയാൻ സാധിക്കുമോ എന്ന് വെല്ലുവിളിച്ച് ബിജെപി വര്‍ക്കിംഗ് പ്രസിഡന്റ് ജെപി നദ്ദ രംഗത്തെത്തിയിരുന്നു. സിഎഎയെ കുറിച്ച് രാഹുല്‍ ഗാന്ധിക്ക് യാതൊന്നും അറിയില്ലെന്നും അതിനാല്‍ തന്നെ ഒന്നും പറയാനാവില്ലെന്നും ജെപി നദ്ദ പറഞ്ഞു. കഴിഞ്ഞ ദിവസം കോണ്‍ഗ്രസ് പൗരത്വ നിയമത്തിനെതിരെ യോഗം വിളിച്ചതോടെയാണ് ബിജെപി വിമർശനവുമായി രംഗത്തെത്തിയത്.
കോണ്‍ഗ്രസ് പൗരത്വ നിയമത്തെ എതിര്‍ക്കുകയാണ്. ഒരു കാര്യത്തെ കുറിച്ചും അറിയാത്തവര്‍ രാജ്യത്തെ ജനങ്ങളെ വഴിതെറ്റിക്കുന്നത് ദൗര്‍ഭാഗ്യകരമാണ്. പൗരത്വ നിയമത്തെ എതിര്‍ക്കുന്ന പ്രതിപക്ഷം യഥാര്‍ത്ഥത്തില്‍ രാജ്യത്തെ ദുര്‍ബലമാക്കുയാണ്. മതത്തിന്റെ പേരില്‍ വിവേചനം നേരിടുന്ന ന്യൂനപക്ഷങ്ങളെ സംരക്ഷിക്കുന്നതിന് വേണ്ടിയാണ് സിഎഎ. അവര്‍ക്ക് ഇന്ത്യ സംരക്ഷണം നല്‍കേണ്ടതുണ്ടെന്നും നദ്ദ പറഞ്ഞു. സിഎഎയെ എന്തുകൊണ്ടാണ് എതിര്‍ക്കുന്നതെന്ന് രണ്ട് വാക്കുകളില്‍ രാഹുല്‍ വ്യക്തമാക്കണമെന്ന് നദ്ദ നേരത്തെ ആവശ്യപ്പെട്ടിരുന്നു.
പൗരത്വ നിയമത്തിനെതിരെ കോണ്‍ഗ്രസിന്റെ വര്‍ക്കിംഗ് കമ്മിറ്റി പ്രമേയം പാസാക്കിയിരുന്നു. ജനങ്ങളെ മതത്തിന്റെ പേരില്‍ വിഭജിക്കുന്നതാണ് പൗരത്വ നിയമമെന്നായിരുന്നു കോണ്‍ഗ്രസ് പറഞ്ഞത്. അതേസമയം സിഎഎയ്‌ക്കെതിരെ കേരള നിയമസഭ പ്രമേയം പാസാക്കിയതിന് പിന്നാലെ കോണ്‍ഗ്രസ് ഭരിക്കുന്ന പഞ്ചാബും പ്രമേയം പാസാക്കിയിരുന്നു. ശബ്ദവോട്ടോടെയാണ് പ്രമേയം പാസാക്കിയത്. കേരളത്തെ പോലെ പഞ്ചാബും ഈ നിയമത്തിനെതിരെ സുപ്രീം കോടതിയെ സമീപിക്കുമെന്നും പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദര്‍ സിംഗ് പറഞ്ഞു.
Post Your Comments