Latest NewsNewsIndia

രാജ്യത്തെ മതത്തിൻറെ അടിസ്ഥാനത്തിൽ വിഭജിക്കാൻ ലക്ഷ്യം വച്ചു കൊണ്ടുള്ള ദേശീയ പൗരത്വ നിയമ ഭേദഗതി പിൻവലിക്കണം – പികെ പ്രഭാഷ്

കൊച്ചി: രാജ്യത്തെ മതത്തിൻ്റെ അടിസ്ഥാനത്തിൽ വിഭജിക്കുന്ന ദേശീയ പൗരത്വ നിയമ ഭേദഗതി നിയമം പിൻവലിക്കണമെന്നും വിദ്യാർത്ഥികളുടെ ജനാധിപത്യ സമരങ്ങൾക്ക് നേരെ നടക്കുന്ന അതിക്രമങ്ങൾ അവസാനിപ്പിക്കണമെന്നും വിദ്യാഭ്യാസമേഖലയുടെ സമ്പൂർണ വർഗ്ഗീയവത്കരണവും വാണിജ്യവൽക്കരണവും ലക്ഷ്യം വെച്ചുകൊണ്ടുള്ള ദേശീയ വിദ്യാഭ്യാസ നയം 2019 ദേശീയ മെഡിക്കൽ കമ്മീഷൻ എന്നിവ പിൻവലിക്കണമെന്നാവശ്യപ്പെട്ടുകൊണ്ട് ഓൾ ഇന്ത്യ ഡെമോക്രാറ്റിക് സ്റ്റുഡൻസ് ഓർഗനൈസേഷൻ ജനുവരി 23 മുതൽ 29 വരെ അഖിലേന്ത്യാ തലത്തിൽ ജനാധിപത്യ മതേതര സംരക്ഷണ വാരം ആചരിക്കുന്നതിന്റെ മുന്നോടിയായി ജനുവരി 18ന് രാവിലെ 10: 30 ന് എറണാകുളം ടെലഫോൺ എക്സ്ചേഞ്ച് മാർച്ചും പ്രതിഷേധയോഗവും സംഘടിപ്പിച്ചു.

എറണാകുളം ജില്ലാ പ്രസിഡൻറ് സഖാവ് നിഖിൽ സജി തോമസ് അധ്യക്ഷത വഹിച്ച യോഗം സംസ്ഥാന സെക്രട്ടറി സഖാവ് പി കെ പ്രഭാഷ് ഉദ്ഘാടനം ചെയ്തു. തൊഴിലില്ലായ്മ വിലക്കയറ്റം സ്ത്രീകൾക്കും കുഞ്ഞുങ്ങൾക്ക് നേരെ നടക്കുന്ന അതിക്രമങ്ങൾ സാമ്പത്തിക പ്രതിസന്ധി മുതലായ യഥാർത്ഥ വിഷയങ്ങളിൽ നിന്ന് ജനങ്ങളുടെ ശ്രദ്ധ തിരിച്ചു വിടാൻ ലക്ഷ്യം വെച്ചുകൊണ്ടുള്ള ഇത്തരം നയങ്ങളെ കക്ഷി രാഷ്ട്രീയ മത ഭേദമെന്യേ ജനങ്ങൾ ഒറ്റക്കെട്ടായി ചെറുക്കണം എന്ന് അദ്ദേഹം പറഞ്ഞു. തുടർന്ന് ജില്ലാ സെക്രട്ടറി നിലീന മോഹൻകുമാർ, ജില്ലാ ജോയിന്റ് സെക്രട്ടറി നിള മോഹൻകുമാർ, ജില്ലാ വൈസ് പ്രസിഡൻറ് ശരത് ഷാൻ എന്നിവർ പ്രസംഗിച്ചു.

വാരാചരണത്തിന്റെ മുന്നോടിയായി ജില്ലയിൽ ജനുവരി 16,17 തീയതികളിൽ വാഹനജാഥയും സംഘടിപ്പിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button