ന്യൂ ഡൽഹി : സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച് കോൺഗ്രസ്സ്. ഡൽഹി നിയമസഭാ തിരഞ്ഞെടുപ്പിനായി 54 മണ്ഡലങ്ങളിലേക്കുള്ള സ്ഥാനാർത്ഥികളെയാണ് കോൺഗ്രസ് പ്രഖ്യാപിച്ചത്. പൂനം ആസാദ്, എകെ വാലിയ, അരവിന്ദ് സിംഗ് ലൗലി, കൃഷ്ണ തീരാത്ത് എന്നിവാണ് പട്ടികയിലുള്ള പ്രമുഖർ. ആം ആദ്മിയിൽ നിന്ന് രാജിവെച്ച ആദർശ് ശാസ്ത്രിക്ക് ദ്വാരകയിലും അൽക്ക ലാംബയ്ക്ക് ചാന്ദ്നി ചൗക്കിലും സീറ്റ് നൽകിയിട്ടുണ്ട്. അജയ് മാക്കൻ, സന്ദീപ് ദീക്ഷിത് എന്നിവർ പട്ടികയിൽ ഇടം നേടിയിട്ടില്ല. ഡൽഹിയിൽ അരവിന്ദ് കെജ്രിവാളിനെതിരെയുള്ള സ്ഥാനാർത്ഥിയെയും ബാക്കി 14 മണ്ഡലങ്ങളിലേക്കുള്ള സ്ഥാനാർത്ഥികളെയും വരും ദിവസങ്ങളിൽ പ്രഖ്യാപിക്കും.
Also read : ജനങ്ങളാണ് നേതാക്കളെ സ്വീകരിക്കേണ്ടത്; നിങ്ങള്‍ മൂല്യമുള്ളവരല്ലെങ്കില് ജനങ്ങള്‍ നിരസിക്കുമെന്ന് കനിമൊഴി
തെരഞ്ഞെടുപ്പിനുള്ള സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചതിന് പിന്നാലെ ആം ആദ്മി പാര്‍ട്ടിയില്‍ പ്രശ്നങ്ങൾ രൂക്ഷമായിരിക്കുകയാണ്. സീറ്റ് കിട്ടാത്തതില്‍ പ്രതിഷേധിച്ച് നാലുദിവസത്തിനിടെ മൂന്ന് എംഎൽഎമാരാണ് പാർട്ടിവിട്ടത്. ബദര്‍പൂര്‍ എംഎല്‍എ എന്‍ഡി ശര്‍മ്മ, ഹരിനഗര്‍ എംഎല്‍എ ജഗ് ദീപ് സിംഗ്, ലാല്‍ ബഹദൂര്‍ ശാസ്ത്രിയുടെ ചെറുചെറുമകന് ആദര്‍ശ് ശാസ്ത്രി എന്നിവരാണ് പുറത്തുപോയത്. സീറ്റ് കിട്ടാത്തവരില്‍ പ്രതിഷേധമുള്ള നിരവധിപേര്‍ ഇനിയുമുണ്ടെന്ന റിപ്പോര്‍ട്ടുകളും പുറത്തു വരുന്നുണ്ട്.
Post Your Comments