സ്മാര്‍ട്ട് ഫോണ്‍ കുടുംബബന്ധങ്ങളില്‍ വില്ലനാകുന്നുവെന്ന് റിപ്പോര്‍ട്ട്. ലൈംഗീക ജീവിതത്തെ സ്മാര്‍ട്ട്ഫോണ്‍ ഉപയോഗം ബാധിക്കുമെന്ന് ശാസ്ത്രവും തെളിയിച്ചിരിക്കുന്നു. മൊറോക്കോയിലെ ലൈംഗീക ആരോഗ്യ വിഭാഗം നടത്തിയ പഠനത്തിലാണ് സ്മാര്‍ട്ട്ഫോണ്‍ ഉപയോഗം സെക്സ് ലൈഫിനെ പ്രതികൂലമായി ബാധിക്കുമെന്ന കണ്ടെത്തലില്‍ എത്തിയത്. പഠനത്തില്‍ പങ്കെടുത്തതില്‍ 60ശതമാനം ആളുകളും തങ്ങളുടെ ലൈംഗീക ജീവിതത്തില്‍ സ്മാര്‍ട്ട്ഫോണ്‍ സ്വാധീനിക്കുന്നുണ്ടെന്നാണ് അഭിപ്രായപ്പെട്ടത്. 20നും 45നും ഇടിയില്‍ പ്രായമുള്ള യുവാക്കളിലാണ് സ്മാര്‍ട്ട്ഫോണ്‍ ഉപയോഗം ഏറ്റവും അപകടകരമെന്നാണ് പഠനത്തിലെ കണ്ടെത്തല്‍.
സ്മാര്‍ട്ട്ഫോണിനായി അധികനേരവും ചിലവഴിക്കുന്നതിനാല്‍ ലൈംഗിക ജീവിതത്തില്‍ ആനന്ദം കണ്ടെത്താന്‍ കഴിയുന്നില്ലെന്നാണ് പഠനത്തില്‍ പങ്കെടുത്ത പകുതിയിലധികം പേരും പറഞ്ഞത്. പലരും സ്മാര്‍ട്ട്ഫോണ്‍ കൈയ്യില്‍ പിടിച്ചോ കിടക്കയുടെ തൊട്ടരികില്‍ സ്ഥാപിച്ചോ ആണ് കിടന്നുറങ്ങുന്നതെന്നും പഠനം ചൂണ്ടിക്കാട്ടുന്നു. എന്നാല്‍ ഇവര്‍ക്ക് ഫോണ്‍ കൈയ്യിലില്ലാത്ത സമയങ്ങളില്‍ പേടി, ഉത്കണ്ഠ തുടങ്ങിയ അവസ്ഥകള്‍ അനുഭവിക്കേണ്ടിവരുമെന്നും ഗവേഷകര്‍ പറയുന്നു.
.
Post Your Comments