NewsBusiness

കഴിഞ്ഞ ദിവസത്തെ നഷ്ടത്തിൽ നിന്നും കരകയറി : ഇന്ന് ഓഹരി വിപണി തുടങ്ങിയത് റെക്കോർഡ് നേട്ടത്തിൽ

മുംബൈ : കഴിഞ്ഞ ദിവസത്തെ നഷ്ടത്തിൽ നിന്നും ഇന്ന് ഓഹരി വിപണി കരകയറി. റെക്കോർഡ് നേട്ടത്തിലാണ് വ്യാപാരം തുടങ്ങിയത്. സെൻസെക്സ് സൂചികകൾ ഇതാദ്യമായി 150 പോയിന്റ് ഉയർന്ന് 42,000ത്തിലെത്തി. നിഫ്റ്റി 28 പോയിന്റ് ഉയർന്ന് 12371ലുമാണ് വ്യാപാരം പുരോഗമിച്ചത്.

ബിഎസ്ഇയിലെ 1342 കമ്പനികളുടെ ഓഹരികള്‍ നേട്ടത്തിലും 932 ഓഹരികള്‍ നഷ്ടത്തിലുമായിരുന്നു. വ്യാപാരയുദ്ധം അവസാനിപ്പിച്ച് യുഎസ്-ചൈന ഒന്നാംഘട്ട വ്യാപാരക്കരാര്‍ ഒപ്പുവെച്ചതാണ് വിപണിയിലെ നേട്ടത്തിലെത്തിച്ചത്.

ബിഎസ്ഇ മിഡ്ക്യാപ് സ്മോള്‍ ക്യാപ് ഓഹരികള്‍ 0.5ശതമാനത്തോളം നേട്ടത്തിലും ലോഹ വിഭാഗം ഓഹരികൾ നഷ്ടത്തിലുമായിരുന്നു. യെസ് ബാങ്ക്, ഹിന്ദുസ്ഥാന്‍ യുണിലിവര്‍, കൊട്ടക് ബാങ്ക്, ഐഷര്‍ മോട്ടോഴ്സ്, റിലയന്‍സ്, പവര്‍ഗ്രിഡ്, സണ്‍ ഫാര്‍മ, ഐസിഐസിഐ ബാങ്ക്, എസ്ബിഐ തുടങ്ങിയ ഓഹരികളാണ് നേട്ടത്തിലും വേദാന്ത, ഹിന്‍ഡാല്‍കോ, ടാറ്റ സ്റ്റീല്‍, ടാറ്റ മോട്ടോഴ്സ്, ഹീറോ മോട്ടോര്‍കോര്‍പ്, എംആന്റ്എം, ഐഒസി, കോള്‍ ഇന്ത്യ, ഒഎന്‍ജിസി തുടങ്ങിയ ഓഹരികള്‍ നഷ്ടത്തിലുമാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button