ന്യൂഡല്‍ഹി: പാകിസ്ഥാന്‍ പ്രധാനമന്ത്രി ഇമ്രാന്‍ഖാനെ ഡല്‍ഹിയില്‍ നടക്കുന്ന ഷാങ്ഹായി സഹകരണ ഉച്ചകോടിയിലേക്ക് കേന്ദ്രസര്‍ക്കാര്‍ ക്ഷണിക്കുമെന്ന് സൂചന. ഈ വര്‍ഷം അവസാനം നടക്കുന്ന ഉച്ചകോടിയിലേക്ക് എട്ട് അംഗ രാജ്യങ്ങളേയും നാല് നിരീക്ഷകരേയും ക്ഷണിക്കുമെന്ന് കേന്ദ്ര വിദേശകാര്യ മന്ത്രാലയത്തിന്റെ അറിയിപ്പിലാണ് വ്യക്തമാക്കുന്നത്.
Read also: കശ്മീര്‍ വിഷയം യുഎന്നില്‍ ഉയര്‍ത്താനുള്ള പാക് ശ്രമത്തെ അപലപിച്ച് കേന്ദ്രം
ചൈനയുടെ നേതൃത്വത്തിലുള്ള എട്ടംഗ സാമ്പത്തിക-സുരക്ഷാ കൂട്ടായ്മയാണ് എസ്.സി.ഒ. 2017-ലാണ് ഇന്ത്യയേയും പാകിസ്ഥാനേയും ഈ കൂട്ടായ്മയില്‍ അംഗങ്ങളാക്കിയത്. ചൈന, ഇന്ത്യ, കസാഖിസ്ഥാന്‍, കിര്‍ഗിസ്ഥാന്‍, റഷ്യ, പാകിസ്ഥാന്‍, താജികിസ്ഥാന്‍, ഉസ്‌ബെകിസ്ഥാന്‍ എന്നീ രാജ്യങ്ങൾ സ്ഥിരാംഗങ്ങളും അഫ്ഗാനിസ്ഥാന്‍, ഇറാന്‍, മംഗോളിയ, ബെലാറസ് എന്നിവര്‍ നിരീക്ഷക രാജ്യങ്ങളുമാണ്.
Post Your Comments