തിരുവനന്തപുരം : സംസ്ഥാനത്ത് എന്‍സിപിയ്ക്ക് പുതിയ അധ്യക്ഷന്‍ ,നിര്‍ണായക ചര്‍ച്ച ഇന്ന് മുംബൈയില്‍ നടക്കും. പഫുല്‍ പട്ടേല്‍ കേരളത്തിലെ നേതാക്കളുമായി ഇന്ന് കൂടിക്കാഴ്ച നടത്തും. മന്ത്രിസ്ഥാനം പിടിക്കാന്‍ മാണി സി കാപ്പന്‍ പക്ഷവും നിലനിര്‍ത്താന്‍ ശശീന്ദ്രന്‍ വിഭാഗവും ശ്രമം നടത്തുമ്പോഴാണ് കേന്ദ്ര നേതൃത്വത്തിന്റെ ഇടപെടല്‍.
പ്രസിഡന്റിനെയും മന്ത്രിയെയും ചൊല്ലി കേരള എന്‍സിപിലെ ചേരിപ്പോര് രൂക്ഷമായിരിക്കെയാണ് മുംബൈ ചര്‍ച്ച. പാലായിലെ ജയത്തിന് പിന്നാലെ മാണി സി കാപ്പനെ മന്ത്രിയാക്കണമെന്ന ആവശ്യം ശക്തമാണ്. തോമസ് ചാണ്ടിയുടെ മരണത്തോടെ സംസ്ഥാന അധ്യക്ഷന്റെ സ്ഥാനവും ഒഴിഞ്ഞുകിടക്കുന്നു. ശശീന്ദ്രനെ പ്രസിഡന്റാക്കി മാണി സി കാപ്പനെ മന്ത്രിയാക്കണമെന്ന നിര്‍ദ്ദേശമാണ് കാപ്പന്‍ അനുകൂലികള്‍ മുന്നോട്ട് വയ്ക്കുന്നത്.
പക്ഷെ ഇനി മന്ത്രിസ്ഥാനത്തില്‍ വച്ചുമാറല്‍ വേണ്ടെന്നാണ് ശശീന്ദ്രന്റെ നിലപാട്. അതിനിടെ താല്‍ക്കാലിക പ്രസിണ്ടിന്റെ ചുമതലയുള്ള ടിപി പീതാംബരന് സ്ഥിരം പ്രസിഡന്റാകാനും ആഗ്രഹമുണ്ട്. മന്ത്രിമാറ്റത്തോടെ പീതാംബരനും യോജിപ്പില്ല. പക്ഷെ കേന്ദ്ര നേതൃത്വമാണ് അന്തിമവാക്ക്.
Post Your Comments