ബെംഗളൂരു : ഇന്ത്യയുടെ വാർത്താ പ്രക്ഷേപണ ഉപഗ്രഹമായ ജിസാറ്റ്-30 നാളെ വിക്ഷേപിക്കും. ഫ്രഞ്ച് ഗയാനയിലെ കുറൂ സ്പേസ് പോര്‍ട്ടില്‍ നിന്നു പുലര്‍ച്ചെ ഇന്ത്യന്‍ സമയം 02.35നാണ് വിക്ഷേപണം. 2020ലെ ഐഎസ്ആര്‍ഒയുടെ ആദ്യ ദൗത്യമാണിത്.
Launch of communication satellite, #GSAT30 onboard Ariane-5 launch vehicle from Kourou launch base in French Guiana is scheduled at 0235 Hrs of January 17, 2020 (IST). Read more at https://t.co/i8319iiG0x pic.twitter.com/dSsYU9shAV
— ISRO (@isro) January 13, 2020
അരിയാനെ അഞ്ച് എന്ന യൂറോപ്യന്‍ വിക്ഷേപണവാഹനമാണ് 3,357 കിലോഗ്രാം ഭാരമുള്ള ജി-സാറ്റ് 30 ഉപഗ്രഹത്തെ ബഹിരാകാശത്ത് എത്തിക്കുക. അരിയാനെ റോക്കറ്റില്‍ വിക്ഷേപിക്കുന്ന ഇരുപത്തിനാലാം ഇന്ത്യന്‍ ഉപഗ്രഹമാണ് ജിസാറ്റ് 30. ഇതോടൊപ്പം യൂട്ടെല്‍സാറ്റ് കണക്റ്റ് എന്ന യൂറോപ്യന്‍ ഉപഗ്രഹവും ബഹിരാകാശത്തെത്തിക്കും.
Also read : കശ്മീര്‍ വിഷയം യുഎന്നില്‍ ഉയര്‍ത്താനുള്ള പാക് ശ്രമത്തെ അപലപിച്ച് കേന്ദ്രം
2005 ഡിസംബറില്‍ വിക്ഷേപിച്ച ഇന്‍സാറ്റ് – 4 എ ഉപഗ്രഹത്തിന് പകരമായാണ് ജിസാറ്റ് 30 വിക്ഷേപിക്കുന്നത്. ഡിടിച്ച് , ടെലിവിഷന്‍ ബ്രോഡ്കാസ്റ്റ് അപ്ലിംങ്കിംഗ്, ഡിഎസ്എന്‍ജി, ഇന്റര്‍നെറ്റ് എന്നീ സേവനങ്ങള്‍ക്ക് ജിസാറ്റ് 30 ഉപകാരപ്രദമാകും എന്നു ഐഎസ്ആര്‍ഒ പറയുന്നു. ഇന്ത്യന്‍ പ്രക്ഷേപകര്‍ക്ക് ഏഷ്യയുടെ മധ്യപൂര്‍വ്വ മേഖലകളിലും, ആസ്ട്രേലിയയിലും പ്രക്ഷേപണം നടത്താന്‍ ജി-സാറ്റ് 30 വഴി സാധിക്കും. പതിനഞ്ചു വർഷമായിരിക്കും ദൗത്യ കാലാവധി.
Post Your Comments