തിരുവനന്തപുരം : സിനിമാ വരുമാനവും ലഭിയ്‌ക്കേണ്ട നികുതിയും പരിശോധിയ്ക്കാന്‍ സര്‍ക്കാര്‍ സംവിധാനം. സംസ്ഥാനത്തെ എല്ലാ സിനിമാ തിയറ്ററുകളിലും ടിക്കറ്റ് വില്‍ക്കേണ്ടത് ഇന്‍ഫര്‍മേഷന്‍ കേരള മിഷന്‍ വികസിപ്പിച്ച ഇ-ടിക്കറ്റിംഗ് സോഫ്റ്റ് വെയര്‍ ഉപയോഗിച്ചാകണം. വില്‍ക്കുന്നവരുടെ ഡെയ്‌ലി കളക്ഷന്‍ റിപ്പോര്‍ട്ട് ഉള്‍പ്പെടെ തദ്ദേശ സ്ഥാപനങ്ങള്‍ക്ക് ഓണ്‍ലൈന്‍ ആയി കൈമാറണം.
മറ്റ് ഓണ്‍ലൈന്‍ സോഫ്റ്റ് വെയറുകളും മൊബൈല്‍ ആപ്ലിക്കേഷനുകളും ഉപയോഗിയ്ക്കുന്ന ഏജന്‍സികളും തിയറ്ററുകളും സര്‍ക്കാറിന്റെ സോഫ്റ്റ് വെയര്‍ ഉപയോഗിച്ചു മാത്രമേ ടിക്കറ്റ് വില്‍ക്കാന്‍ പാടുള്ളൂവെന്നും തദ്ദേശ ഭരണവകുപ്പിന്റെ ഉത്തരവിലുണ്ട്.
തിയറ്ററിലെ കൗണ്ടര്‍ മൊഡ്യൂളില്‍ നിന്ന് ഒരു സീറ്റിന് ഒരു രൂപ നിരക്കിലും ഓണ്‍ലൈന്‍ ടിക്കറ്റുകളില്‍ നിന്ന് ഒന്നര രൂപ നിരക്കിലും ടിക്കറ്റ് വില്‍പ്പനയുടെ മേല്‍ ഇ-ടിക്കറ്റിംഗ് ആപ്ലിക്കേഷന്‍ മെയിന്റനന്‍സ് ആന്‍ഡ് സപ്പോര്‍ട്ട് ചാര്‍ജായി ഇന്‍ഫര്‍മേഷന്‍ കേരളമിഷനു നല്‍കണം
Post Your Comments