16 വയസുള്ള വിദ്യാർത്ഥിയുമായി ഒന്നിലധികം തവണ ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ടതിനും ആ വിദ്യാര്‍ത്ഥിയ്ക്ക് അശ്ലീല ഫോട്ടുകളും സന്ദേശങ്ങളും അയച്ചതിനും സൗത്ത് കരോലിനയിലെ 22 കാരിയായ വനിതാ ഹൈസ്കൂൾ അധ്യാപിക അറസ്റ്റിലായതായി അധികൃതര്‍ അറിയിച്ചു.
ഫ്ലോറൻസിലെ അന്ന എലിസബത്ത് ഏഷ്യാനെറ്റ് പാറ്റൺ എന്ന അധ്യാപികയാണ് അറസ്റ്റിലായത്. 16 അല്ലെങ്കിൽ 17 വയസ് പ്രായമുള്ള ഒരു വിദ്യാർത്ഥിയുമായി ലൈംഗിക ബന്ധം; പ്രായപൂർത്തിയാകാത്തഒരാളോടുള്ള ക്രിമിനൽ അഭ്യർത്ഥന; ഒപ്പം ദോഷകരമായ കാര്യങ്ങൾ പ്രചരിപ്പിക്കുകയോ ദോഷകരമായ പ്രകടങ്ങങ്ങള്‍ പ്രായപൂർത്തിയാകാത്തവരെ കാണിക്കുകയോ ചെയ്യുക തുടങ്ങിയ കുറ്റങ്ങളാണ് ഇവര്‍ക്കെതിരെ ചുമത്തിയിരിക്കുന്നത്.
ഒന്നിലധികം തവണ വിദ്യാർത്ഥിയുമായി ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്നതിന് പുറമെ, വിദ്യാർത്ഥിക്ക് നഗ്നത ചിത്രീകരിക്കുന്ന ഫോട്ടോകൾ സോഷ്യൽ മീഡിയ വഴി അയച്ചതായും ഇരയെ ലൈംഗിക ബന്ധത്തിലേക്ക് ആകർഷിക്കുന്നതിനായി സന്ദേശങ്ങള്‍ അയച്ചതായും അധ്യാപികയ്ക്കെതിരെ ആരോപിക്കുന്നു. അറസ്റ്റ് വാറണ്ട് അനുസരിച്ച്, 2019 ഒക്ടോബർ മുതൽ ഡിസംബർ വരെയാണ് കുറ്റകൃത്യങ്ങൾ നടന്നത്. ഇരയുടെ കൈവശം നിന്ന് ലഭിച്ച തെളിവുകളും മൊഴികളുമാണ് അറസ്റ്റിലേക്ക് നയിച്ചത്.
അന്വേഷണത്തിന്റെ ഫലം തീർപ്പുകൽപ്പിക്കാത്തതിനാൽ അന്നയെ ജില്ല അഡ്മിനിസ്ട്രേറ്റീവ് അവധിയിൽ പ്രവേശിപ്പിച്ചു.
‘ഞങ്ങളുടെ വിദ്യാർത്ഥികളുടെ സുരക്ഷയാണ് ഞങ്ങളുടെ ഏറ്റവും ഉയർന്ന മുൻഗണന,പോലീസ് അന്വേഷണവുമായി സഹകരിക്കുന്നു’- ഡാർലിംഗ്ടൺ കൗണ്ടി സ്കൂൾ ഡിസ്ട്രിക്റ്റ് പ്രസ്താവനയിൽ പറഞ്ഞു.
തിങ്കളാഴ്ച പ്രാഥമിക കോടതിയിൽ ഹാജരാക്കിയ അന്നയെ 7,500 ഡോളർ ബോണ്ടില്‍ ജാമ്യത്തില്‍ വിട്ടു. ഇരയോടോ ഇരയുടെ കുടുംബത്തോടോ ബന്ധപ്പെടരുതെന്നും സ്കൂളിലേക്ക് മടങ്ങരുതെന്നും ഉത്തരവിട്ടിട്ടുണ്ട്. മെയ് ആറിന് വീണ്ടും കോടതിയിൽ ഹാജരാകണം.
Post Your Comments