Latest NewsNewsInternational

കെട്ടിടത്തിന്റെ ഒരു ബ്ലോക്കിലെ റൂഫില്‍ നിന്നും മറ്റൊരു ബ്ലോക്കിലേക്ക് ചാടുന്നതിനിടെ കാല്‍വഴുതി വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം

ഫിലാഡല്‍ഫിയ: അപ്പാര്‍ട്ട്‌മെന്റ് കെട്ടിടത്തിന്റെ ഒരു ബ്ലോക്കിലെ റൂഫില്‍ നിന്നും മറ്റൊരു ബ്ലോക്കിലേക്ക് ചാടുന്നതിനിടെ കാല്‍വഴുതി വീണ് വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം. ഫിലാഡല്‍ഫിയയിലാണ് സംഭവം. സുഹൃത്തുക്കള്‍ക്കൊപ്പം മത്സരിച്ച് ചാടുന്നതിനിടെയാണ് ഇന്ത്യന്‍-അമേരിക്കന്‍ മെഡിക്കല്‍ വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം. ഡ്രെക്‌സല്‍ മെഡിക്കല്‍ കോളേജിലെ മൂന്നാം വര്‍ഷ മെഡിക്കല്‍ ബിരുദ വിദ്യാര്‍ത്ഥിയായ വിവേക് സുബ്രഹ്മണിയാണ് മരിച്ചത്. ഫിലാഡല്‍ഫിയയിലെ അപ്പാര്‍ട്ട്‌മെന്റ് കെട്ടിടത്തിന്റെ ഒരു ബ്ലോക്കിലെ റൂഫില്‍ നിന്നും മറ്റൊരു ബ്ലോക്കിലേക്ക് ചാടുന്നതിനിടെ കാല്‍വഴുതി വീണാണ് മരണം സംഭവിച്ചത്. ഒരു പരിപാടി കഴിഞ്ഞ് മടങ്ങിയെത്തിയ വിവേകും സുഹൃത്തുക്കളും മദ്യലഹരിയിലായിരുന്നുവെന്ന് പൊലീസ് പറയുന്നു. വിവേകിനെ ഉടന്‍ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. പൊലീസ് അന്വേഷണം ആരംഭിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button