ബംഗളൂരു: ഇന്ത്യയുടെ വാർത്താ പ്രക്ഷേപണ ഉപഗ്രഹമായ ജിസാറ്റ്-30യുടെ വിക്ഷേപണ തീയതി തീരുമാനിച്ച് ഐഎസ്ആർഓ. ദക്ഷിണ അമേരിക്കയിലെ ഫ്രഞ്ച് കോളനി കൊയുറുവിലെ ഫ്രഞ്ച് ഗയാനയിൽനിന്ന് നിന്ന് 17ആം തീയതി വെള്ളിയാഴ്ച ഇന്ത്യൻ സമയം പുലർച്ചെ 2.35നാണ് വിക്ഷേപണം.
Launch of communication satellite, #GSAT30 onboard Ariane-5 launch vehicle from Kourou launch base in French Guiana is scheduled at 0235 Hrs of January 17, 2020 (IST). Read more at https://t.co/i8319iiG0x pic.twitter.com/dSsYU9shAV
— ISRO (@isro) January 13, 2020
ഏരിയൻ-5 (വിഎ 251) റോക്കറ്റ് ഉപയോഗിച്ചായിരിക്കും വിക്ഷേപണം നടത്തുക. ഇൻസാറ്റ്-4 എയ്ക്കു പകരമായി വിക്ഷേപിക്കുന്ന ജിസാറ്റ് -30 ഡിടിഎച്ച്, ടെലിവിഷൻ അപ്ലിംഗ്, വിസാറ്റ് സേവനങ്ങൾ സുഗമമാക്കും. . പതിനഞ്ചു വർഷമായിരിക്കും ദൗത്യ കാലാവധി.
Post Your Comments