Latest NewsNewsSports

ലോക ഒന്നാം നമ്പര്‍ ബാഡ്മിന്റണ്‍ താരം കെന്റോ മൊമോട്ട സഞ്ചരിച്ച വാന്‍ അപടത്തില്‍പ്പെട്ടു ; ഡ്രൈവര്‍ മരിച്ചു,താരത്തിന് പരിക്ക്

ലോക ഒന്നാം നമ്പര്‍ താരവും നിലവിലെ ലോക പുരുഷവിഭാഗം ബാഡ്മിന്റണ്‍ ചാമ്പ്യനുമായ ജപ്പാന്റെ കെന്റോ മൊമോട്ടയ്ക്ക് വാഹനാപകടത്തില്‍ പരിക്ക്. മലേഷ്യന്‍ മാസ്റ്റേഴ്‌സ്  കിരീടം നേടിയ ശേഷം വിമാനത്താവളത്തിലേക്ക് പോകുംവഴിയാണ് കൊലാലംപുരില്‍ വെച്ച് അദ്ദേഹം സഞ്ചരിച്ചിരുന്ന വാന്‍ ലോറിയുടെ പിന്നില്‍ ഇടിച്ച് അപകടം സംഭവിച്ചത്. വാനിന്റെ ഡ്രൈവര്‍ സംഭവസ്ഥലത്തുവെച്ചു തന്നെ മരണപ്പെട്ടു. വാനില്‍ ബാക്കിയുണ്ടായിരുന്ന മൊമോട്ടയേയും  അസിസ്റ്റന്റ് കോച്ച്, ഫിസിയോ തെറാപ്പിസ്റ്റ്, ബാഡ്മിന്റണ്‍ ഒഫീഷ്യല്‍സിനേയും  ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്.

മൊമോട്ടയ്ക്ക് മുക്കിന് സാരമായി പരിക്കേറ്റിറ്റുണ്ട്. മുഖത്ത മുറിവുകളുമുണ്ട്. പരിക്കേറ്റവരെല്ലാം തന്നെ അപകടനില തരണം ചെയ്ത് വരുന്നതായി മലേഷ്യന്‍ കായിക മന്ത്രി സയ്യദ് സാദിഖ് അറിയിച്ചിട്ടുണ്ട്.മലേഷ്യ മാസ്റ്റേഴ്‌സില്‍ ഡെന്‍മാര്‍ക്കിന്റെ വിക്ടര്‍ അക്‌സെല്‍സണിനെ  തോല്‍പ്പിച്ചാണ് മൊമോട്ട ചാമ്പ്യനായത്. കിരീട വിജയത്തോടെ ഈ സീസണ്‍ തുടങ്ങിയതിന്റെ സന്തോഷത്തിലായിരുന്നു അദ്ദേഹം. എന്നാല്‍ അത് അധിക നേരം നീണ്ടു നിന്നില്ല. തിങ്കളാഴ്ച പുലര്‍ച്ചെ ആയിരുന്നു അപകടം.സഞ്ചരിച്ചു കൊണ്ടിരുന്ന ലോറിയുടെ പിന്നില്‍ വാന്‍ ഇടിച്ചു കയറുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ വാനിന്റെ മുന്‍ ഭാഗം പൂര്‍ണമായും തകര്‍ന്നു. പിന്‍ഭാഗത്ത് വലിയ ആഘാതമില്ലാത്തത് മൊമോട്ടയ്ക്കും കൂടെയുണ്ടായിരുന്നവര്‍ക്കും രക്ഷയായി

shortlink

Post Your Comments


Back to top button