Latest NewsNewsSports

ഒടുവില്‍ കേരളത്തിന് ത്രസിപ്പിക്കുന്ന വിജയം

തിരുവനന്തപുരം : രഞ്ജി ട്രോഫി ക്രിക്കറ്റില്‍ പഞ്ചാബിനെതിരെ കേരളത്തിന് ത്രസിപ്പിക്കുന്ന വിജയം.   മത്സരത്തില്‍ 21 റണ്‍സിനാണ് കേരളത്തിന്റെ ജയം. ജലജ് സക്‌സേനയുടെ ബൗളിംഗ് മികവാണ് കേരളത്തിന് ആവേശ്വജ്ജ്വല വിജയം സമ്മാനിച്ചത്.

രണ്ടാം ഇന്നിംഗ്‌സില്‍ കേരളം 136 റണ്‍സിന് ഓള്‍ഔട്ട് ആയപ്പോള്‍ വിജയം മുന്നില്‍ കണ്ടായിരുന്നു പഞ്ചാബ് ഇറങ്ങിയത് എന്നാല്‍ 146 റണ്‍സ് വിജയ ലക്ഷ്യം തേടിയിറങ്ങിയ പഞ്ചാബിനെ കേരള സ്പിന്നര്‍മാരായ ജലജ് സക്‌സേനയും സിജോമോന്‍ ജോസഫും ചേര്‍ന്ന് വരിഞ്ഞുമുറുക്കുകയായിരുന്നു. ഏഴ് വിക്കറ്റ് വീഴ്ത്തിയ സക്‌സേനയുടെ മികവില്‍ കേരളം വിജയം പിടിച്ചെടുക്കുകയായിരുന്നു. പഞ്ചാബ് 46.1 ഓവറില്‍ 124 റണ്‍സിന് ഓള്‍ഔട്ട് ആവുകയായിരുന്നു.കേരളത്തിന് വേണ്ടി ജലജ് സക്‌സേന ഏഴും സിജോമോന്‍ ജോസഫ് രണ്ടും വിക്കറ്റുകള്‍ വീഴ്ത്തി. 23.1 ഓവര്‍ എറിഞ്ഞ് 51 റണ്‍സ് വഴങ്ങിയാണ് സക്‌സേന ഏഴ് പഞ്ചാബ് താരങ്ങളെ മടക്കിയയച്ചത്.

മുന്‍നിര ബാറ്റ്‌സ്മാന്‍മാരെല്ലാം തകര്‍ന്ന പഞ്ചാബിനായി പിടിച്ചുനിന്നത് മായങ്ക് മാര്‍ക്കണ്ടേയും സിദ്ധാര്‍ഥ് കൗളും മാത്രമാണ്. 23 റണ്‍സ് നേടിയ മാര്‍ക്കണ്ടേയും 22 റണ്‍സ് നേടിയ കൗളും ഒമ്പതാം വിക്കറ്റില്‍ പിടിച്ചുനിന്നപ്പോള്‍ പഞ്ചാബ് വിജയം പ്രതീക്ഷിച്ചിരുന്നു എന്നാല്‍ കൗളിനെ നിഥീഷ് മടക്കിയതോടെ കേരളത്തിന് പഞ്ചാബിന് മേല്‍ ആധിപത്യം നേടാന്‍ സാധിച്ചു. എന്തായാലും തുടര്‍ തോല്‍വികളില്‍ വലഞ്ഞ കേരളത്തിന് ഏറെ ആശ്വാസം നല്‍കുന്നതാണ് ഈ വിജയം

shortlink

Related Articles

Post Your Comments

Related Articles


Back to top button