Latest NewsNewsSports

മൂന്നു വര്‍ഷം നീണ്ട ഇടവേളക്ക് ശേഷം ബ്രാവോ വെസ്റ്റ് ഇന്‍ഡീസ് ടീമില്‍ തിരിച്ചെത്തി

മൂന്ന് വര്‍ഷത്തെ ഇടവേളക്ക് ശേഷം വെസ്റ്റിന്‍ഡീസ് ടീമില്‍ തിരിച്ചെത്തിയിരിക്കുകയാണ് ഡ്വെയ്ന്‍ ബ്രാവോ. അയര്‍ലണ്ടിനെതിരെ നടക്കുന്ന ട്വന്റി20 പരമ്പരയിലേക്കാണ് താരം തിരിച്ചെത്തിയത്. 3 ട്വന്റി20 ആണ് പരമ്പരയില്‍ ഉള്ളത്. 2016 സെപ്റ്റംബറില്‍ പാകിസ്ഥാനെതിരെയുള്ള ട്വന്റി20യാണ് ബ്രാവോ അവസാനമായി വെസ്റ്റിന്‍ഡീസിന് വേണ്ടി കളിച്ചത്.

ഓട്രേലിയയില്‍ നടക്കുന്ന ട്വന്റി20 ലോകകപ്പ് മുന്‍പില്‍ കണ്ടുകൊണ്ടാണ് ബ്രാവോയെ വെസ്റ്റിന്‍ഡീസ് ടീമില്‍ ഉള്‍പ്പെടുത്തിയത്. വെസ്റ്റിന്‍ഡീസിന് വേണ്ടി 66 ട്വന്റി20 മത്സരങ്ങള്‍ ബ്രാവോ കളിച്ചിട്ടുണ്ട്. വെസ്റ്റിന്‍ഡീസിന്റെ ക്യാപ്റ്റനായ ജേസണ്‍ ഹോള്‍ഡര്‍ക്ക് വിശ്രമം അനുവദിച്ചിട്ടുണ്ട്. ഹോള്‍ഡറുടെ അഭാവത്തില്‍ കീറോണ്‍ പൊള്ളാര്‍ഡ് ആവും അയര്‍ലാന്‍ഡിനെതിരെ വെസ്റ്റിന്‍ഡീസിനെ നയിക്കുക. നേരത്തെ ഇന്ത്യക്കെതിരെ നടന്ന ട്വന്റി പരമ്പരയിലും പൊള്ളാര്‍ഡ് തന്നെയായിരുന്നു ക്യാപ്റ്റന്‍. ജനുവരി 15നാണ് പരമ്പരയിലെ ആദ്യ മത്സരം. കഴിഞ്ഞ മാസം അന്തര്‍ദേശീയ ക്രിക്കറ്റില്‍ നിന്ന് വിരമിച്ച തന്റെ തീരുമാനം ബ്രാവോ മാറ്റിയിരുന്നു.

വെസ്റ്റിന്‍ഡീസ് ടീം: കീറോണ്‍ പൊള്ളാര്‍ഡ് (ക്യാപ്റ്റന്‍), ഡ്വെയ്ന്‍ ബ്രാവോ, ഷെല്‍ഡന്‍ കോട്രെല്‍, ഷിമ്രോണ്‍ ഹെറ്റ്മിയര്‍, ബ്രാന്‍ഡന്‍ കിംഗ്, എവിന്‍ ലൂയിസ്, ഖാരി പിയറി, നിക്കോളാസ് പൂരന്‍, റോവ്മാന്‍ പവല്‍, ഷെര്‍ഫെയ്ന്‍ റഥര്‍ഫോര്‍ഡ്, ലെന്‍ഡല്‍ സിമ്മണ്‍സ്, ഹെയ്ഡന്‍ വാല്‍ഷ് ജൂനിയര്‍, കെസ്‌റിക് വില്യംസ്.

shortlink

Post Your Comments


Back to top button