KeralaLatest NewsNews

സ്ഥാപനത്തെ അപമാനിച്ചെന്ന് പരാതി; പൃഥ്വിരാജിനെതിരായ മാനനഷ്ടക്കേസ് ഹൈക്കോടതിയിൽ

കൊച്ചി: സ്ഥാപനത്തെ അപമാനിച്ചെന്ന പരാതിയിൽ പൃഥ്വിരാജിനെതിരായ മാനനഷ്ടക്കേസ് ഹൈക്കോടതിയിൽ. അഹല്യ ഫൗണ്ടേഷൻ നൽകിയ ഹർജി ഹൈക്കോടതി പരിഗണിക്കുകയാണ്. ഡ്രൈവിംഗ് ലൈസൻസ് എന്ന ചിത്രത്തിൽ സ്ഥാപനത്തെ അപമാനിച്ചെന്നാണ് പരാതി. കേന്ദ്ര വാർത്താവിനിമയ മന്ത്രാലയം, സെൻസർ ബോർഡ് തുടങ്ങിയവരും എതിർകക്ഷികളാണ്.

പൃഥ്വിരാജ് നയൺ എന്ന സയൻസ് ഫിക്ഷൻ ചിത്രത്തിനു ശേഷം നിർമ്മിക്കുന്ന ചിത്രമാണ് ഡ്രൈവിങ് ലൈസൻസ്. സൂപ്പർസ്റ്റാർ ഹരീന്ദ്രനായാണ് പൃഥ്വിരാജ് ചിത്രത്തിൽ വേഷമിടുന്നത്. ഹരീന്ദ്രന്റെ ആരാധകനും വെഹിക്കിൾ ഇൻസ്‌പെക്ടറുമായ കഥാപാത്രത്തെയാണ് സുരാജ് വെഞ്ഞാറമൂട് അവതരിപ്പിക്കുന്നത്. ക്രിസ്മസ് റിലീസായി ചിത്രം ഡിസംബർ 20നാണ് തിയറ്ററുകളിൽ എത്തിയത്.

ALSO READ: ‘രണ്ടാമൂഴം’ സിനിമ വിവാദം: സംവിധായകൻ വിഎ ശ്രീകുമാറിന് വീണ്ടും തിരിച്ചടി

ചിത്രത്തിൽ ഹരീന്ദ്രൻ അഹല്യ ആശുപത്രിയുമായി ബന്ധപ്പെട്ട ഒരു സ്‌ക്രിപ്റ്റ് കാണാനിടയാവുകയും ഇതിൽ താൻ അഭിനയിക്കില്ല എന്ന് പറയുകയും ചെയ്യുന്നുണ്ട്. ഇതിന് പുറമെ അഹല്യയെ കുറിച്ച് മോശം പരാമർശം നടത്തുന്നുമുണ്ട്. ഇതാണ് നിലവിൽ പരാതിക്കടിസ്ഥാനം.

shortlink

Related Articles

Post Your Comments

Related Articles


Back to top button