പീരുമേട്: ആൺസുഹൃത്തിനെ വിഡിയോ കോൾ ചെയ്ത് യുവതി ആത്മഹത്യ ചെയ്തു. ഇടുക്കി പീരുമേട് പള്ളിക്കുന്ന് സ്വദേശിനിയായ സൗമ്യയാണ് (21) തത്സമയം തൂങ്ങിമരിച്ചത്. പ്രണയനൈരാശ്യമാണ് കാരണമെന്നാണ് പ്രാഥമിക നിഗമനം. ആൺ സുഹൃത്തിനെ പൊലീസ് ചോദ്യം ചെയ്തതിന് ശേഷം വിട്ടയച്ചു.
സുഹൃത്തുമായി വീഡിയോ കോള്‍ ചെയ്യുന്നതിനിടയില്‍ പെണ്‍കുട്ടി ആത്മഹത്യ ഭീഷണി മുഴക്കി തൂങ്ങി മരിക്കുകയായിരുന്നു. സൗമ്യയുടെ വീട്ടില്‍ മറ്റാരും ഉണ്ടായിരുന്നില്ല. ബിരുദ വിദ്യാർത്ഥിനിയായിരുന്നു മരിച്ച സൗമ്യ.
ഏലപ്പാറയിലെ ഓട്ടോ ഡ്രൈവറാണ് പെണ്‍കുട്ടിയുടെ സുഹൃത്ത്. ഇയാളുമായി ഉണ്ടായ തര്‍ക്കമാണ് ആത്മഹത്യയിലേക്ക് നയിച്ചത്. പോസ്റ്റുമോർട്ടത്തിനായി പെണ്‍കുട്ടിയുടെ മൃതദേഹം കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയിലാണ്.
Post Your Comments