ന്യൂഡല്‍ഹി: ജാമിയ മിലിയ സര്‍വകലാശാലയിലെ വിദ്യാർത്ഥികൾക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് അരുന്ധതി റോയി. എല്ലാവരും ഒറ്റക്കെട്ടായി നിന്നാല്‍ നമ്മളെ എല്ലാവരെയും പാര്‍പ്പിക്കാന്‍ കഴിയുന്നത്ര വലിയ ഒരു തടങ്കല്‍ കേന്ദ്ര സര്‍ക്കാരിന് ഉണ്ടാക്കാന്‍ കഴിയില്ല. അത്രയും വലിയ തടവറ നിര്‍മിക്കാന്‍ അവര്‍ക്ക് കഴിയില്ലെന്ന് അവർ വ്യക്തമാക്കി. ഈ സര്‍ക്കാര്‍ തടവറയിലാകുന്ന ഒരു ദിവസം വരും. അന്ന് നമുക്ക് സ്വാതന്ത്ര്യം കിട്ടുമെന്നും അരുന്ധതി റോയ് പറയുകയുണ്ടായി.
Read also: അതെന്റെ തലവേദനയല്ല; അതിനാൽ കൂടുതല്‍ ചിന്തിക്കുന്നില്ലെന്ന് ശിഖർ ധവാൻ
ഡല്‍ഹിയിലെ അറിയപ്പെടുന്ന സര്‍വകലാശാലകളിലൊന്നായ ജാമിയയില്‍ നടന്നത് ഞെട്ടിക്കുന്ന ക്രൂരതയാണ്. പൗരത്വ നിയമത്തിനെതിരായ പ്രക്ഷോഭം രാജ്യവ്യാപകമായി ഇളകിമറിയുമ്പോഴായിരുന്നു പ്രതിഷേധക്കാര്‍ക്ക് നേരെ ആക്രമണം ഉണ്ടായിരുന്നു. എന്നാല്‍ പൗരത്വ ഭേദഗതി നിയമം അയല്‍ രാജ്യങ്ങളിലെ മതപരമായ പീഡനം അനുഭവിക്കുന്ന മുസ്ലിംകള് അല്ലാത്തവര്‍ക്കു മാത്രമേ പൗരത്വം നല്‍കൂ എന്ന് പറയുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദി അടുത്തിടെ തടങ്കല്‍ പാളയങ്ങള്‍ നിലവിലില്ലെന്ന് അവകാശപ്പെട്ടെങ്കിലും ഈ അവകാശവാദവും ശരിയല്ലെന്നു തെളിഞ്ഞിരുന്നു എന്നും അരുന്ധതി റോയ് കൂട്ടിച്ചേർത്തു.
Post Your Comments