ചെന്നൈ: കളിയിക്കാവിള വെടിയേറ്റ് കൊല്ലപ്പെട്ട എഎസ്‌ഐ വില്‍സന്റെ കുടുംബത്തിന് തമിഴ്‌നാട് സര്‍ക്കാര്‍ ഒരു കോടി രൂപ സഹായധനം നല്‍കും.കൂടാതെ കുടുംബത്തിലെ ഒരാള്‍ക്ക് ജോലി നല്‍കാനും തീരുമാനമായി.
ബുധനാഴ്ച രാത്രി പത്തരയോടെയാണ് കളിയിക്കാവിള സ്റ്റേഷനിലെ സ്‌പെഷ്യല്‍ സബ് ഇന്‍സ്‌പെക്ടര്‍ വില്‍സന്‍(57) കൊല്ലപ്പെട്ടത്. മുഖംമൂടി ധരിച്ചെത്തിയ തൗഫീക്, ഷമീം എന്നിരാണ് വെടിയുതിര്‍ത്തത്.സിംഗിള്‍ ഡ്യൂട്ടി ചെക്ക് പോസ്റ്റിലെ കാവലനിടെയായിരുന്നു വില്‍സനുനേരെ ആക്രമണമുണ്ടായത്. അറസ്റ്റിലായവര്‍ക്ക് തീവ്രവാദ ബന്ധമുണ്ടെന്നതിന് വ്യക്തമായ തെളിവുകള്‍ പൊലീസിന് കിട്ടിയിട്ടുണ്ട്.
വെടിവച്ചും കുത്തിയുമാണ് എഎസ്‌ഐ വില്‍സനെ പ്രതികള്‍ കൊലപ്പെടുത്തിയതെന്നാണ് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് . മൂന്നു വെടിയുണ്ടകള്‍ നെഞ്ചിലും ഒരെണ്ണം വയറിലും തുളച്ചുകയറി. വ്യക്തമായ ആസൂത്രണത്തോടോയാണ് പ്രതികള്‍ എഎസ്‌ഐയെ കൊലപ്പെടുത്തിയതെന്നാണ് പൊലീസ് നിഗമനം . ആളൊഴിഞ്ഞൊരു സ്ഥലവും രക്ഷപ്പെടാനുള്ള സാഹചര്യങ്ങളും കണക്കിലെടുത്താണ് ചെക്ക് പോസ്റ്റില്‍ എഎസ്‌ഐയെ ആക്രമിച്ചതെന്നാണ് കണ്ടെത്തല്‍ . തീവ്രവാദം ബന്ധം സംശയിച്ച് പ്രതികളുമായി ബന്ധമുള്ളവരെ നേരത്തെ തമിഴ്‌നാട് ക്യൂ ബ്രാഞ്ച് കസ്റ്റഡിയിലെടുത്തിരുന്നു. ഇതിന്റെ പ്രതികാരം തീര്‍ക്കാനാണ് കൊലപാതകമെന്നാണ് സംശയം. പ്രതികളുമായി നേരിട്ട് ബന്ധമുള്ള മൂന്നു പേരെ പൊലീസ് കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട് .
Post Your Comments